K V Ramakrishnan
കെ.വി.രാമകൃഷ്ണന്‍
മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ ജനിച്ചു (1935). അമ്മ: കെ.വി. പാര്‍വതി വാരസ്യാര്‍. അച്ഛന്‍: എം.രാഘവവാരിയര്‍.
1954 മുതല്‍ 1962 വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. തുടര്‍ന്നായിരുന്നു ഉപരിപഠനം. 1962 മുതല്‍ 66 വരെ എറണാകുളം
മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി. 1964 ല്‍ ബി.എ. (മലയാളം); 1966ല്‍ എം.എ. (ഇംഗ്ലീഷ്). 1966-67 ല്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഇംഗ്ലീഷ് ലക്ചറര്‍. 1967 മുതല്‍ 1988 വരെ ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജില്‍. അവിടെ ഇംഗ്ലീഷ് പ്രൊഫസറായിരിക്കേ, 1988ല്‍ സ്വമേധയാ വിരമിച്ച് മാതൃഭൂമിയില്‍ ആഴ്ചപ്പതിപ്പിന്റെ
അസിസ്റ്റന്റ് എഡിറ്ററായി ചേര്‍ന്നു. തുടര്‍ന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പബ്ലിക്കേഷന്‍ വിഭാഗത്തില്‍ മാനേജരായി ഏതാനും വര്‍ഷം. ഇപ്പോള്‍ കോട്ടയ്ക്കല്‍ സ്ഥിരതാമസം.
എന്‍.വി.സ്മാരക ട്രസ്റ്റിന്റെ കാര്യദര്‍ശി; 'കവനകൗമുദി'യുടെ പത്രാധിപര്‍.
മുഴുവന്‍ സമയവും അത്തരം ചുമതലകള്‍ക്കും സാഹിത്യോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ക്കും അര്‍പ്പിച്ചുപോരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡുനേടിയ 'അക്ഷരവിദ്യ', കനക ശ്രീ അവാര്‍ഡു നേടിയ 'കൊട്ടും ചിരിയും', കക്കാട് അവാര്‍ഡും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാഹിത്യപുരസ്‌കാരവും മൂടാടി ദാമോദരന്‍ അവാര്‍ഡും നേടിയ 'രാജശില്പി' എന്നിവയ്ക്കു പുറമെ, 'വരണ്ട ഗംഗ', 'അഗ്നിശുദ്ധി', 'കെടാവിളക്ക്', 'നാഴികവട്ട', 'ചതുരംഗം', 'പുതിയ സാരഥി' മുതലായവ
മുഖ്യകവിതാസമാഹാരങ്ങള്‍. 'കവിതയും താളവും', 'കാവ്യചിന്തകള്‍' തുടങ്ങിയവ ലേഖനസമാഹാരങ്ങള്‍.
“N.V. Krishna Warrior” (Makers of Indian Literature series - Sahitya Akademy, New Delhi), “Prospero New Born - Evolution of Shakespeare's Tragic Heroes - An Indian Perspective” (Allied Publishers, New Delhi)
എന്നിവ മുഖ്യ ഇംഗ്ലീഷ് കൃതികള്‍. 'ഡ്രാക്കുള', 'കനകാഭരണം', 'രവീന്ദ്രനാഥ ടാഗോര്‍' തുടങ്ങിയ തര്‍ജമകള്‍ - മൊത്തം മുപ്പതിലധികം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'കെ.വി. രാമകൃഷ്ണന്റെ കവിതകള്‍'
(ഗ്രീന്‍ ബുക്‌സ്) ആണ് ഏറ്റവും പുതിയ കവിതാസമാഹാരം.
ഭാര്യ: പി. ശാന്ത
മക്കള്‍: ഉമ, വേദ
വിലാസം: അപൂര്‍ണ, കോട്ടപ്പടി,
കോട്ടയ്ക്കല്‍, മലപ്പുറം ജില്ല.
Malayalathinte Priyakavithakal-K V Ramakrishnan കെ.വി. രാമകൃഷ്ണന്‍
മലയാളത്തിന്‍റെ പ്രിയകവിതകള്‍ കെ.വി. രാമകൃഷ്ണന്‍കവിതയിലും കാവ്യദര്‍ശനത്തിലും കാലത്തിന്‍റെ ശബ്ദം കേള്‍പ്പിച്ച കവി. മലയാള കവിതയിലെ ഗതിഭേദങ്ങള്‍ അറിയണമെങ്കില്‍ കെ.വി. രാമകൃഷ്ണന്‍റെ കവിതകളിലേക്കിറങ്ങിയാല്‍ മതി. കാലഘട്ടത്തിന്‍റെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും കാഠിന്യങ്ങളും ക്രൂരതകളുമെല്ലാം ആ കവിതകള്‍ക്കു വിഷയീഭവിക്കുന്നു; ധന്യവും സംശുദ്ധവുമായ ആ കാവ്യജീവി..
K.V. Ramakrishnante Kavithakal
Book by K.V. Ramakrishnanഉപഭോഗ സംസ്കാരവും നാഗരികതയും അധികാരശക്തിയും മതാന്ധതയുമെല്ലാം ചേർന്നു നമ്മുടെ ചെയ്തികളെ ദുഷ്ചെയ്തികളാക്കിതീർക്കുന്ന ആസുരകാലത്തെ സങ്കടം നിറഞ്ഞ മിഴികളോടെ രാമകൃഷ്ണൻ നോക്കുന്ന. മൂല്യച്യുതിക്കു നേരെയുള്ള ധർമ്മ രോഷമായി ആ സങ്കടം പൊട്ടി ചിതറുന്നു വർത്തമാനകാലത്തിന്റെ പോക്കണം കേടിൽ നിന്നു കവി ആശ്രയം തേടുന്നത് ഗ്രാമജീവിതത്തിന..
Branthi
Written by : KV Ramakrishnan , മര്‍ത്ത്യന്റെ നെറികേട് ഏല്പിച്ച മുറിവികളുമായി പെരുവഴിയില്‍ അലയുന്ന ഭ്രന്തി പ്രകൃതിതന്നെയാണ്. മ്മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാകേണ്ട പാരസ്പര്യത്തിന്റെ നൂലിഴകള്‍ പൊട്ടിപ്പോകുമ്പോഴൊക്കെ കവി മനസ്സില്‍ പ്രതിഷേധമുയരുന്നു. വര്‍ത്തമാനകാലത്തിന്റെ ഭ്രാന്തന്‍ ചെയ്തികള്‍ക്കെതിരെ ഒരു പ്രതി സംസ്കാരത്തിന്റെ പ്രതിരോധമുയര്‍..