Malayalathinte Priyakavithakal-K V Ramakrishnan കെ.വി. രാമകൃഷ്ണന്‍

Malayalathinte Priyakavithakal-K V Ramakrishnan കെ.വി. രാമകൃഷ്ണന്‍

₹264.00 ₹310.00 -15%
Category: Poem, Malayalam, Malayalathinte Priyakavithakal, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788197410970
Page(s): 228
Binding: Paper Back
Weight: 300.00 g
Availability: In Stock

Book Description

മലയാളത്തിന്‍റെ പ്രിയകവിതകള്‍

കെ.വി. രാമകൃഷ്ണന്‍

കവിതയിലും കാവ്യദര്‍ശനത്തിലും കാലത്തിന്‍റെ ശബ്ദം കേള്‍പ്പിച്ച കവി. മലയാള കവിതയിലെ ഗതിഭേദങ്ങള്‍ അറിയണമെങ്കില്‍ കെ.വി. രാമകൃഷ്ണന്‍റെ കവിതകളിലേക്കിറങ്ങിയാല്‍ മതി. കാലഘട്ടത്തിന്‍റെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും കാഠിന്യങ്ങളും ക്രൂരതകളുമെല്ലാം ആ കവിതകള്‍ക്കു വിഷയീഭവിക്കുന്നു; ധന്യവും സംശുദ്ധവുമായ ആ കാവ്യജീവിതത്തിലെ ഭാവസമ്പുഷ്ടമായ രചനകളാണീ സമാഹാരത്തിലുള്ളത്. ഉപഭോഗ സംസ്ക്കാരവും നാഗരികതയും അധികാരശക്തിയും മതാന്ധതയുമെല്ലാം ചേര്‍ന്നു നമ്മുടെ ചെയ്തികളെ ദുഷ്ചെയ്തികളാക്കിത്തീര്‍ക്കുന്ന ആസുര കാലത്തെ സങ്കടം നിറഞ്ഞ മിഴികളോടെ നോക്കുന്ന കവി. മൂല്യച്യുതിക്കു നേരെയുള്ള ധര്‍മ്മരോഷമായി ആ സങ്കടം കവിതകളില്‍ നിറയുന്നു. വര്‍ത്തമാനകാലത്തിന്‍റെ പോക്കണംകേടില്‍നിന്നു കവി ആശ്രയം തേടുന്നത് ഗ്രാമജീവിതത്തിന്‍റെ നിഷ്കളങ്കതയിലാണ്. കാലത്തിന്‍റെ ഗതിമാറ്റങ്ങളെ സശ്രദ്ധം നിരീക്ഷിക്കുന്ന ഒരു കവിമനസ്സിന്‍റെ വെളിപാടുകളടങ്ങിയ കെ.വി. രാമകൃഷ്ണന്‍റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.




Write a review

Note: HTML is not translated!
    Bad           Good
Captcha