Mazhamukhi

Mazhamukhi

₹111.00 ₹130.00 -15%
Category: Poems, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788199323292
Page(s): 96
Binding: Paperback
Weight: 120.00 g
Availability: 2-3 Days

Book Description

മഴമുഖി  by  റെനീഷ്യ എം.എസ്

 

മഴമുഖിയിലെ എല്ലാ കവിതകളിലും റെനീഷ്യ വ്യത്യസ്തമായ ഒരു ശൈലി പിന്തുടരുന്നുണ്ട്. ഇന്ദ്രമുഹൂർത്തങ്ങൾ തേടും നാഗാംഗന, ഉൾച്ചുഴികളിൽ വേലിയേറ്റം തുടങ്ങിയ പ്രയോഗങ്ങളോടെയാണ് ഋതുഭേദപ്പക്ഷി പറന്നുയരുന്നത്. അത്തരം കൽപ്പനകൾ സുന്ദരമാണ്. പൈതൃകങ്ങളുടെ ആത്മഗതിയിൽ അഭയം പ്രാപിച്ച പെൺകിടാവിൻ്റെ ഓർമ്മയും ഉടലുമുയിരും മൂടിയ വർഷതാളങ്ങൾ, മിഴിയടഞ്ഞ നിശാഗന്ധികൾ, ചിത്രകൂടങ്ങളിലൊതുങ്ങിയ നിശ്വാസങ്ങൾ, മുത്തശ്ശിക്കാവിലെ ഒറ്റപ്പന, ലഹരി നുണയും പ്രണയം, നിലാവിൻ മർമ്മരം, മഴയായ് നീയെന്നിലേക്കു പെയ്തിറങ്ങി തുടങ്ങിയ രതിസൂചനകൾ.... ആകപ്പാടെ ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന കാവ്യബിംബങ്ങൾ നിറയെ ഒഴുകിവരുന്ന ഗദ്യകാവ്യമാണ് മഴമുഖി.

 

കൈത്രപം ദാമോദരൻ നമ്പൂതിരി (അവതാരികയിൽ )

Write a review

Note: HTML is not translated!
    Bad           Good
Captcha