best international novels 2020
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Leela Sarkar
- M K N Potty
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Prabha R Chatterji
- Sports
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
നിലയ്ക്കാത്ത സഞ്ചാരങ്ങൾ
പോളിഷ് ഭാഷയില്‍ ബെയ്ഗൂണി (അലഞ്ഞുതിരിയുന്നവര്‍) എന്ന പേരിലും ഇംഗ്ലീഷില്‍ ഫ്ളൈറ്റ്സ് എന്നും പ്രസിദ്ധീകരിച്ച നോവലിന്‍റെ മലയാള വിവര്‍ത്തനമാണ് നിലയ്ക്കാത്ത സഞ്ചാരങ്ങള്‍. ചലനാത്മകതയുടെ പ്രത്യയശാസ്ത്രമാണ് 21-ാം നൂറ്റാണ്ടിന്‍റെ ഈ നോവല്‍. "ചലനങ്ങളില്‍നിന്നാണ് ഞാന്‍ ഊര്‍ജ്ജം സംഭരിക്കുന്നത്. ബസ്സിന്‍റെ കുലുക്കം, വിമാനത്തിന്‍റെ മുരള്‍ച്ച, ബോട്ടുകളുടെ ചാഞ്ചാട്ടം, തീവണ്ടിയുടെ താരാട്ട്" - യാത്രകളുടെ അസാധാരണമായ ഒരു ലോകം ഈ നോവലില്‍ തുറന്നിടുന്നു. ഭൂഖണ്ഡങ്ങളിലേക്കും ചരിത്രങ്ങളിലേക്കും സ്വന്തം ശരീരത്തിന്‍റെ നിഗൂഢതകളിലേക്കും തുറന്നിടുന്ന യാത്രകള്‍. ചരിത്രം ഇതുവരെ നമുക്ക് നല്‍കിയ അറിവും ബോധവും കേന്ദ്രീകരിച്ച് പുതിയ കാലഘട്ടത്തിലേക്ക് എത്തിനോക്കുന്ന നോവല്‍. നോവല്‍ഘടനയുടെ പുതിയ രസതന്ത്രങ്ങള്‍ വളരെ കൗതുകപൂര്‍വ്വം ഇണക്കിച്ചേര്‍ത്തിരിക്കുന്നു.
അസ്ഥികൾക്കുമേൽ ഉഴുതു മറിക്കട്ടെ നിന്റെ കലപ്പകൾ
ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന വനപാലകരും പൊലീസും ഉദ്യോഗസ്ഥ മേധാവിത്തവും ക്രിസ്തീയ മേധാവികളും നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ ജീവിക്കുന്ന ജനീനാ ദസ്ജെയ്ക് എന്ന വൃദ്ധയാണ് ഓള്‍ഗ ടോകാര്‍ചുകിന്‍റെ ഈ നോവലിലെ മുഖ്യകഥാപാത്രം. അവര്‍ ജീവിക്കുന്നത് ആറ് മാസവും മഞ്ഞുവീഴുന്ന പോളണ്ടിലെ ഒരു അതിര്‍ത്തി ഗ്രാമത്തിലാണ്. വര്‍ത്തമാനകാലത്തിന്‍റെ ശകടവുമായി മഞ്ഞിലാണ്ടുകിടക്കുന്ന അനീതിയുടെ മഞ്ഞിന്‍പാളികള്‍ ഉഴുതുമറിക്കുകയാണ് ജനീനാ. വണ്ണാത്തിപ്പുള്ളിനെയും ചാരത്തലയന്‍ കുരുവിയേയും ചെക്ക് അതിര്‍ത്തി കടന്നെത്തുന്ന കുറുക്കന്മാരെയും മാന്‍കൂട്ടങ്ങളെയും കടവാതിലുകളെയും സ്നേഹിക്കുന്നതോടൊപ്പം അവരുടെ ഇഷ്ടകവിയായ വില്യം ബ്ലേക്കിന്‍റെ കവിതകളുമായി അരങ്ങിലേക്കെത്തുന്ന സര്‍ഗസാഹിത്യം പെട്ടെന്ന് ഒരു കൊലപതക കഥയുടെ മായികവലയത്തിലേക്കു വഴുതി വീഴുന്നു! ഓള്‍ഗാ എന്ന എഴുത്തുകാരിയുടെ അവഗാഹം നിറഞ്ഞ തൂലികയിലൂടെ, അനീതികള്‍ക്കെതിരെ പൊരുതുന്ന ജനീനാ ദസ്ജെയ്ക് എന്ന ഒരു വൃദ്ധകഥാപാത്രം നമുക്കൊപ്പം ഉയരുന്നു . 2018ലെ യൂറോപ്യന്‍ ഫെസ്റ്റിവലുകളില്‍ പെരുമ പിടിച്ചുപറ്റിയ spoor (മൃഗഗന്ധം) എന്ന ചലച്ചിത്രം ഈ നോവലിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്
സായാഹ്നത്തിന്റെ ആകുലതകൾ
മഞ്ഞുമൂടിക്കിടക്കുന്ന നെതര്‍ലാന്‍ഡ്സിലെ ഗ്രാമീണജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ പത്തു വയസ്സുകാരി ജാസ് തന്‍റെ വ്യാകുലതയാര്‍ന്ന സായാഹ്നങ്ങളുടെ കഥ പറയുകയാണ്. അവയാകട്ടെ ഒരു കൊച്ചുപെണ്‍കുട്ടിയുടെ അയുക്തികവും കലാപരവുമായ ജീവിതമെഴുത്തായി മാറുന്നു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെയും ജൈവവൈവിധ്യങ്ങളെയും സ്നേഹിക്കുകയും സൂക്ഷ്മമായി വീക്ഷിക്കുകയും ചെയ്യുന്ന ജാസിന്‍റെ ചിന്തകളില്‍ പാപങ്ങളെയും അതില്‍ നിന്നുള്ള മോക്ഷങ്ങളെയുംകുറിച്ചുള്ള വിചിത്രഭാവനകളാണ് കടന്നുവരുന്നത്. യൂറോപ്പില്‍ പടര്‍ന്നുപിടിച്ച വായ കുളമ്പ് ദീനത്തിന്‍റെ സങ്കടകരമായ അവസ്ഥകള്‍ ജാസിന്‍റേതുകൂടിയാണ്. പരിസ്ഥിതി പ്രാധാന്യമുള്ള ഈ കൃതിയുടെ സൗകുമാര്യതയാണ് 2020ലെ ഇന്‍റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് വിധികര്‍ത്താക്കള്‍ കണ്ടെത്തിയത്.
വിവര്‍ത്തനം: രമാ മേനോന്‍