Aaru Puzha Nadhi...

Aaru Puzha Nadhi...

₹488.00 ₹650.00 -25%
Author:
Category: Novels, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788119486922
Page(s): 468
Binding: Paper Back
Weight: 500.00 g
Availability: In Stock

Book Description

ആറ്, പുഴ നദി...

ജോഷിൽ

മനുഷ്യന്റെ പരിണാമ വികാസങ്ങൾക്ക് കൂട്ടായി എവിടെയും ഒരു നദി ഒഴുകിയിരുന്നു, അവന്റെ ജീവിതത്തിന്റെ സിരയും ധമനിയുമായിരുന്ന ഒന്ന്. ഒരു നദിയെ അപ്പാടെ പിടിച്ചുനിർത്തുന്ന ആദ്യ അണക്കെട്ട് നിർമ്മിച്ചത് മെസോപ്പൊട്ടാമിയയിൽ ആണ്. ഇന്ന് അണക്കെട്ടുകളില്ലാത്ത നദികൾ വിരളമാവും. ഭൂമിയുടെ ഭ്രമണത്തെത്തന്നെ ഉലച്ചുകളഞ്ഞ അണക്കെട്ടുകൾ ഉയർന്നുകഴിഞ്ഞു.

ഉയർത്തെഴുന്നേൽക്കുന്ന ഇന്ത്യയുടെ ക്ഷേത്രങ്ങളെന്നാണ് നെഹ്രു അണക്കെട്ടുകളെ വിശേഷിപ്പിച്ചത്. വികസിത രാജ്യങ്ങൾ അണക്കെട്ടുകൾ ഡീകമ്മീഷൻ ചെയ്ത് തുടങ്ങിയ കാലത്ത് അണക്കെട്ടുകളുടെ രാഷ്ട്രീയ സാമ്പത്തിക വിശകലനങ്ങൾക്ക്, അവ നിർമ്മിക്കുന്നതിലെ അടിയൊഴുക്കുകൾക്ക് വലിയ മാനങ്ങളുണ്ട്.

അണക്കെട്ടിനാൽ ഒഴുക്കറ്റ് മരിച്ചുപോവുന്ന നദികളുടെ, അവ പേറുന്ന ജീവനുകളുടെ, നമ്മെ കാത്തിരിക്കുന്ന പ്രളയങ്ങളുടെ കഥകൾ മാത്രമല്ല ഈ നോവൽ. നദികൾക്കൊപ്പം ജീവിച്ച മനുഷ്യരുടെയും അവയുടെ ആഴങ്ങളിലും പരപ്പുകളിലുമുള്ള, നമ്മൾ ഇനിയും കണ്ടിട്ടില്ലാത്ത ചരാചരങ്ങളുടെയും കഥകൾ കൂടിയാണ് ആറ്, പുഴ, നദി...

രമാകാന്തൻ,

നോവലിലെ പുസ്തക വിൽപ്പനക്കാരനായ കഥാപാത്രം


Write a review

Note: HTML is not translated!
    Bad           Good
Captcha