World classic love books

World classic love books

₹800.00
Category: Combo Offers
Publisher: Green-Books
ISBN:
Page(s):
Weight: 0.00 g
Availability: Out Of Stock

Book Description

ടോൾസ്റ്റോയുടെ അന്നകരേനിന , നോബൽ ജേതാവായ  പാട്രിക് മോദിയാനോയുടെ വഴിയോരകഫെ യിലെ പെൺകുട്ടി,  തുർക്കി സാഹിത്യകാരനായ ഇസ്കന്ദർ പാലായുടെ  ഇസ്താംബുളിലെ പ്രണയ പുഷ്പമേ എന്നീ വിശ്വപ്രസിദ്ധ പുസ്തകങ്ങൾ.


അന്നകരേനിന

വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍. റഷ്യന്‍ മെസ്സഞ്ചറി-ല്‍ അന്നാകരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാര്‍ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിരയാകുന്ന അന്നയെ അത്യുദാരമായ സഹഭാവത്തോടെയാണ് ടോള്‍സ്റ്റോയ് ചിത്രീകരിച്ചത്. ടോള്‍സ്റ്റോയിയുടെ മാനസപുത്രിയെന്നാണ് അന്ന വിശേഷിപ്പിക്കപ്പെടുന്നത്.

ഇസ്താംബുളിലെ പ്രണയ പുഷ്പമേ

മണിയറയിലെ ആദ്യരാത്രി ഉറക്കമുണർന്നപ്പോൾ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകൻ ഫാൽകോയുടെ കയ്യിൽ ശേഷിച്ചത് .ടുലിപ് പൂക്കളുടെ പാതിമുറിഞ്ഞ കിഴങ്ങു അവളുടെ കയ്യിലും അവശേഷിച്ചിരുന്നു. 'ഒരുകൊലപാതകവും അറുപത്തിയാറ്‌ ചോദ്യങ്ങളും' എന്നപേരിൽ, സമ്പന്നരുടെ ഒരു ഹോട്ടൽ ലോബിയിൽ ലേലത്തിനുവെച്ച ഒരു കയ്യെഴുത്തുപുസ്‌തകം, ഓട്ടോമാൻ ചരിത്രത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കുന്നു. ഈ കൃതിയുടെ മാസ്മരികഭാവം വായനയുടെ അത്ഭുതമാണ്. കാല്പനിക വിഷാദത്തിൻെറ ഈണമായി മായാജാലം നിറഞ്ഞ തുർക്കി സാഹിത്യത്തിലെ അത്ഭുത രചന

വിവർത്തനം : ഹരിത സാവിത്രി

വഴിയോരകഫെ യിലെ പെൺകുട്ടി

നഷ്ടയൗവ്വനങ്ങളുടെ പാരീസ് കഫേകള്‍ നിറഞ്ഞ ബൊഹീലിയന്‍ കാലഘട്ടത്തെ ആസ്പദമാക്കി ജീവിതത്തിന്റെ ഹൃദയതാളങ്ങള്‍ കോര്‍ത്തിണക്കിയ അതീവസുന്ദരമായ ഒരു സാഹിത്യസൃഷ്ടി പിറവിയെടുക്കുന്നു. വഴിയോരക്കഫേയിലെ പെണ്‍ക്കുട്ടിക്ക് നിദാനമായ പാരീസിന്റെ ആകാശം എത്രയോ മാറിമറിഞ്ഞു. അറുപതുകളിലെ യുവാക്കളൊക്കെ പടുവൃദ്ധന്മാരായി മാറി. എന്നാലും ഓര്‍മ്മകള്‍ക്കും മരണമില്ലല്ലോ. പ്രണയത്തിന്റെയും ദുരന്തത്തിന്റെയും കഥകള്‍കൊണ്ട് പാരീസിന്റെ തെരുവുകള്‍ മേഘാവൃതമായിരിക്കുന്നു. ' ഓര്‍മ്മകളുടെ കലാപരമായ വിന്യാസമാണ് പാട്രിക്‌മോദിയാനോവിന്റെ രചനകള്‍. അവ ദുരൂഹമായ ജീവിതസമസ്യകളെ ചൂഴ്ന്നുനില്‍ക്കുന്നു' എന്ന നോബല്‍ പ്രസ്താവത്തെ അന്വര്‍ത്ഥമാക്കുന്ന കൃതി.

വിവർത്തനം : പ്രഭ ആർ ചാറ്റർജി







Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00