Nithya Chaithanya Yathi Combo

Nithya Chaithanya Yathi Combo

₹480.00
Category: Combo Offers
Publisher: Green-Books
ISBN:
Page(s):
Weight: 0.00 g
Availability: Out Of Stock

Book Description

Nithya Chaithanya Yathi Combo


Maranamenna Vathilinappuram

ബാഹ്യപ്രകാശം തീരെ കെട്ടടങ്ങുമ്പോള്‍ ജനങ്ങള്‍ അവരവരുടെ വീട്ടുമ്മറത്ത് ദീപം കത്തിച്ചുവയ്ക്കുന്നു. സ്വന്തം വെളിച്ചത്തിലേക്ക് തിരിയുവാനുള്ള ഒരു സമയമാണ് സായംസന്ധ്യയും രാത്രിയും. മനുഷ്യജീവിതത്തിലും ഇങ്ങനെയൊരു സന്ധ്യാവേളയുണ്ട്. ജീവിതത്തിന്‍റെ ദുഷ്കരമായ കര്‍മ്മപരിപാടികളില്‍ നിന്ന് വിരമിച്ച് ആത്മശാന്തിയില്‍ ലയിച്ചുപോകുന്ന ഒരു സമയം. ജീവിതത്തിന്‍റെ ഒച്ചപ്പാടുകളെല്ലാം അവസാനിച്ച് അമ്മയുടെ മടിത്തട്ടില്‍ സംതൃപ്തനായിക്കിടന്ന് കണ്ണുപൂട്ടി ഉറങ്ങുവാന്‍ കഴിയുന്ന ഒരു കുഞ്ഞിനെപ്പോലെ, ശാന്തമായി മരണത്തിന്‍റെ തലോടലേറ്റ് ഇഹലോകം വെടിയുവാന്‍ കഴിയുമെങ്കില്‍ അതൊരു സൗഭാഗ്യമാണ്. വളരെക്കാലം ഒരു കര്‍ഷകന്‍ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന അവന്‍റെ പണിയായുധങ്ങള്‍ അവസാനം കൃതജ്ഞതയോടെ ആയുധപ്പുരയില്‍ നിക്ഷേപിച്ചിട്ട് അവയോട് വിടവാങ്ങുന്നതുപോലെയാണിത്. എന്നാല്‍ ഈ സുന്ദരമായ ജീവിതസായാഹ്നം പലപ്പോഴും അനുഗ്രഹീതരായിട്ടുള്ള മഹാത്മാക്കള്‍ക്കുപോലും ലഭിച്ചിട്ടില്ല

Snehasamvadham

"സ്നേഹത്തിന് ഇത്രയും വശ്യതയോ? ഒരാളിന്‍റെയും മുഖം പോലും തിരിച്ചറിയാന്‍ വയ്യ.നക്ഷത്രങ്ങള്‍ പോലുള്ള കണ്ണുകള്‍. ദൂരെയിരിക്കുന്നവരുടെ കണ്ണുകള്‍ പോലും തിളങ്ങുന്നു. എല്ലാറ്റിലും ഒരേ ദാഹം - സ്നേഹദാഹം. അകളങ്കമായ ആ സ്നേഹത്തിന്‍റെ മാധുര്യത്തില്‍ വീണുപോയ ഞാന്‍ ചിറകു നനഞ്ഞു തേനില്‍ വീണുപോയ ഒരു ഈച്ചയെപ്പോലെയായി. പിന്നെ ഞാന്‍ എന്തുപറഞ്ഞു? ആ വലിയ പുരുഷാരം എന്തു കേട്ടു? ഇതൊന്നുമറിയാന്‍ വയ്യാത്ത മാതിരി ഞാന്‍ ഉന്മത്തനായി." അറ്റം കാണാത്ത സ്നേഹത്തിന്‍റെ മറുകരയിലേക്ക് യതിയുമൊത്ത് ഒരു തീര്‍ത്ഥയാത്ര.

ലേഖനങ്ങള്‍ തെരഞ്ഞെടുത്തത് : ഷൗക്കത്ത്

Ullil Kinnaram Parayunnavar

"കടലതിനാണല്ലോ-കപ്പലിന്നു പോകാന്‍. സൂര്യനതിനാണല്ലോ- ആകാശത്തു തെളിഞ്ഞു നിന്നെരിയാന്‍, രാത്രിയായാല്‍ ചന്ദ്രന്‍ വന്നു നോക്കും. പൊന്നലകളില്‍ സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്‍റെ ക്ഷേമം ആരായാന്‍, അപ്പോള്‍ അകലങ്ങളില്‍നിന്നും മലകളെ പുല്‍കി, കാടുകളെ ചുംബിച്ച് വന്ന കരക്കാറ്റ് സാഹസികനെപ്പോലെ കടലിന്‍റെ വിശാലതയിലേക്ക് ഊതിവരും. കപ്പലിനെ തഴുകി പായ്മരങ്ങളോട് അടക്കത്തില്‍ കിന്നാരം പറയും. അഭിനവഗുപ്തനും ആശാനും എഴുത്തച്ഛനും സാക്ഷാല്‍ എം. ഗോവിന്ദനും ബോറിസ് പാസ്റ്റര്‍നാക്കും ഹെന്‍റി തോറെയും റസ്സലും ഗലീബും ഹെസ്സെയും യുങ്ങും ഹൃദയത്തില്‍ കിന്നാരം പറയാനെത്തുന്നു. ഗുരുമുഖത്തുനിന്നുള്ള സത്യവചനങ്ങള്‍ ആത്മാവിലാവാഹിക്കാന്‍ ഒരു പുസ്തകം.




Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00