ValentinesDay2025ComboPack

ValentinesDay2025ComboPack

₹990.00
Category: Combo Offers
Publisher: Green Books
Language: Malayalam
ISBN:
Page(s):
Binding: Paperback
Weight: 700.00 g
Availability: In Stock

Book Description

നൂറ് പ്രണയഗീതകങ്ങള്‍   by   പാബ്ലോ നെരൂദ  

മലയാളമനസ്സിന് മാധുര്യമേകുന്ന നാടൻശീലുകളിൽ , നെരൂദക്കവിതകളുടെ ഉള്ളറിഞ്ഞ, ഭാവവിച്ഛിത്തി വരാതെ കാന്തമായ പദപാദാവലികളാല്‍ നിബിഡമായ നൂറ് പ്രണയഗീതകങ്ങളെ താലോലിക്കാതിരിക്കാന്‍ ആസ്വാദകനാവുകയില്ല.
ദേവദാസ്     by    ശരത്ചന്ദ്ര ചാറ്റർജി 

പ്രണയത്തിന്റെ അലൗകിക കാന്തി പ്രസരിപ്പിക്കുന്ന ഒരു നോവല്‍ ശില്പം. തിരിച്ചറിയാന്‍ വൈകുന്ന പ്രണയവും ആത്മാവില്‍ പ്രതിഷ്ഠിക്കപ്പെട്ട പ്രണയവും, നഷ്ടമായ പ്രണയത്തില്‍ സ്വയം എറിഞ്ഞുടയ്ക്കപ്പെടുന്ന ജീവിതവും ഈ ബംഗാളി നോവലിനെ ഒരു വിശ്വപ്രണയകാവ്യമാക്കിത്തീര്‍ക്കുന്നു. ഉജ്ജ്വലമായ ഭാവകാന്തി പ്രസരിപ്പിക്കുന്ന ശരത്ചന്ദ്രചാറ്റര്‍ജിയുടെ ആഖ്യാനം. അനേകം ചലച്ചിത്രഭാഷ്യങ്ങളിലൂടെ ഇന്ത്യന്‍ ജനതയ്ക്കു സുപരിചിതമായ കൃതി

മുന്തിരിവള്ളിയും നെയ്യാമ്പലുകളും   by    ഖലീൽ ജിബ്രാൻ 

വിശുദ്ധ പ്രണയത്തിന്റെ ഭാവഗീതങ്ങളായിത്തീരുന്ന ജിബ്രാന്റെ പ്രണയലേഖനങ്ങൾ. പ്രണയിക്കുന്നവർക്കും പ്രണയിക്കപ്പെടുന്നവർക്കും പ്രണയം കൊതിക്കുന്നവർക്കും ആത്മാവിലനുഭവിക്കാനുള്ള രചന മലയാളത്തിന് ജിബ്രാന്റെ ഒരു പ്രണയോപഹാരം.

ഒരു  യാത്രയുടെ  തുടക്കം   by   അവിനാശ് പാലിശ്ശേരി 

പ്രണയത്തിന്‍റെ പ്രഭ ചൊരിഞ്ഞ് വെണ്ണിലാവായി പൂര്‍ണചന്ദ്രന്‍ ഉദിച്ചെത്തിയാല്‍, കാമുകനെ ആവാഹിച്ച് ആമ്പലും തൂവെള്ളയാവും. പൂര്‍ണചന്ദ്രനെ പ്രേമിച്ച ആമ്പലിനെപ്പോലെ മാളുവിന്‍റെയും ആദിയുടെയും പ്രണയം. കുസൃതികൊണ്ടും സ്നേഹംകൊണ്ടും ആദി എന്ന താന്തോന്നിയെ വരുതിയിലാക്കാന്‍ ശ്രമിച്ച മീരയുടെയും കഥ. ഒരു പ്രണയസഞ്ചാരത്തിന്‍റെ അപൂര്‍വ്വചാരുതയുള്ള നോവല്‍.

 

Write a review

Note: HTML is not translated!
    Bad           Good
Captcha