Naattuvazhakka Vyanjana Vijnaanakosam

Naattuvazhakka Vyanjana Vijnaanakosam

₹510.00 ₹600.00 -15%
Category: Essays / Studies, New Book
Original Language: Malayalam
Publisher: Green Books
ISBN: 9789395878616
Page(s): 428
Binding: Paper Back
Weight: 500.00 g
Availability: In Stock

Book Description

നാട്ടുവഴക്ക വ്യഞ്ജന വിജ്ഞാനകോശം
ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍

മുത്തശ്ശിമാരും കാരണവന്മാരുമൊക്കെ പകര്‍ന്നുതന്ന അറിവുകള്‍ പിന്നീട് നാട്ടുവഴക്കങ്ങളായിത്തീര്‍ന്ന് സ്വരസഹായത്തോടെ ഉച്ചരിക്കാന്‍ കഴിയുന്നവയാണ് വ്യഞ്ജനങ്ങള്‍. 'നാട്ടുവഴക്ക വ്യഞ്ജന വിജ്ഞാനകോശം, 'കകുല്‍സ്ഥനാകുക' എന്നു തുടങ്ങി 'റോമന്‍ കത്തോലിക്കനാവുക' എന്നിടത്തവസാനിക്കുമ്പോള്‍ 1126ഓളം നാട്ടുവഴക്കങ്ങള്‍ പദങ്ങളായും ശൈലികളായും പ്രയോഗങ്ങളായുമൊക്കെ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ സാര്‍ പ്രതിപാദിക്കുന്നുണ്ട്. പണ്ഡിതര്‍ അംഗീകരിച്ച അക്ഷരമാലയിലെ എല്ലാ വ്യഞ്ജനങ്ങളേയും എണ്ണിയാലൊടുങ്ങാത്തത്ര ഉദാഹരണങ്ങളെടുത്തുകാട്ടി വിശദീകരിച്ച്, സന്ദര്‍ഭത്തിനു യോജിച്ച കഥകളുള്‍പ്പെടുത്തി പ്രബലപ്പെടുത്തിയിട്ടുണ്ട്. ഓരോ നാട്ടുവഴക്കപദങ്ങളും സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്നത്ര ലളിതമായി ഈ വിജ്ഞാനകോശത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. പണ്ടുകാലം മുതല്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന മലയാള ഭാഷാപദങ്ങളും ശൈലികളും പ്രയോഗങ്ങളുമൊക്കെ കൂടാതെ നാടകച്ചൊല്ലുകളും ഗ്രന്ഥകാരന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചുകുട്ടിക്കുപോലും മനസ്സിലാകുന്ന ലാളിത്യമുള്ള രചന ഈ കൃതിയുടെ പ്രത്യേകതയാണ്. മലയാളം പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് തീര്‍ച്ചയായും മുതല്‍ക്കൂട്ടാണ് ഈ കൃതി.
പ്രൊഫ. പി.കെ. ഗീത
റിട്ട. പ്രൊഫസര്‍, മാല്യേങ്കര, എസ്.എന്‍. കോളേജ്

Write a review

Note: HTML is not translated!
    Bad           Good
Captcha