Pendinasarikal

Pendinasarikal

₹180.00 ₹240.00 -25%
Category: Experience, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197555497
Page(s): 172
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

പെൺദിനസരികൾ  by  ധനം അലമേലു

ആർജ്ജവം മിഴിയുന്ന, ആത്മാംശം കലർന്ന ഈ കുറിപ്പുകൾ, ദിനേന നാം വായിച്ചുതള്ളുന്ന കുറിപ്പുകളിൽനിന്ന് വ്യത്യസ്തമാകുന്നത്, ഒരു നീരൊഴുക്കുപോലെ നിസ്തന്ദ്രം ഒഴുകുന്ന ഈ എഴുത്തിൽ നാം നമ്മെത്തന്നെ കണ്ടെത്തുന്നതുകൊണ്ടാണ് . സ്ത്രൈണത ഇവയിൽ അബലത്വ പരിദേവനങ്ങളായല്ല, സ്ത്രീയായിരിക്കുന്നതിന്റെ ഗഹനവും ചിലപ്പോൾ കാല്പനികവുമായ സൗന്ദര്യാനുഭൂതികളായി ഇതൾ വിരിക്കുകയാണ്. ഉൾകണ്ണ്കൂടി തുറന്നു തന്റെ ഗ്രാമജീവിതത്തിലെ ബാല്യകൗമാരയൗവനങ്ങളുടെ ഋതുഭംഗികൾ , അധ്യാപന ജീവിതത്തിലെ മറക്കാനാവാത്ത ആത്മരേഖകൾ, മലയാളത്തെ മാറോടു ചേർക്കുമ്പോഴും തമിഴിന്റെ സ്തന്യമൃത രുചികൾ മറക്കാത്ത എഴുത്തുവഴികളിൽ, മലയാളി അധികം പരിചയിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിന്റെ ജീവിതായനങ്ങളുടെ കാല്പാടുകൾ , അങ്ങനെ തെളിമലയാളത്തിന്റെ സുഭഗത മണക്കുന്ന ജീവൽരേഖകളാണിവ.  അവതാരികയിൽ ലോപാമുദ്ര പറയും പോലെഉള്ളിലെ ലോകങ്ങള്‍, പുറത്തെ ലോകങ്ങള്‍, അതീന്ദ്രിയമായ അപരലോകങ്ങള്‍ ഇവയിലേക്ക് നിയതരൂപമില്ലാതെ, ധനം അദൃശ്യമായ സ്വര്‍ണ്ണച്ചിറകുകള്‍ വീശിപറക്കുന്നു മത്സ്യകന്യകയെപോലേ ഊളിയിട്ടുപായുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha