Nalaam Thooninte Verukal

Nalaam Thooninte Verukal

₹143.00 ₹190.00 -25%
Category: Article, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197555480
Page(s): 132
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

നാലാം തൂണിന്റെ വേരുകൾ

ഫ്രാൻസിസ് തടത്തിൽ

രക്താർബുദത്തിന്റെ രൂപത്തിൽ വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതിമാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്‌നേഹത്തിന്റെ തണലിൽ പുതുജീവിതം കെട്ടിപ്പടുത്ത ഒരു വീറുറ്റ പോരാളിയുടെ അനുഭവകഥനങ്ങളാണിത്. എല്ലാം അവസാനിച്ചു എന്ന് തോന്നേണ്ട നിമിഷത്തിൽ, ഉള്ളിൽ നീറുന്ന ഓർമകളുടെ ഉലയിൽ ഊതിക്കാച്ചിമിനുക്കിയെടുത്ത മൂർച്ചയേറിയ അനുഭവങ്ങളുടെ വിവരണങ്ങൾ ആരെയും കോരിത്തരിപ്പിക്കുന്നതാണ് ജേർണലിസം പഠിക്കുന്ന ആർക്കും ഇത് ഒരു പാഠപുസ്തകംകൂടിയാണ്.

  ‘’രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലൂടെ കടന്നുപോകുന്ന കാലം. അന്നും ഉണ്ണി വളരെ കൂളായി കാര്യങ്ങൾ കണ്ടിരുന്നു. എപ്പോഴും സന്തോഷവാനായി മാത്രമേ ഉണ്ണിയെ കണ്ടിട്ടുള്ളൂ. നിരാശപ്പെട്ടോ ദുഃഖിതനായോ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. അതുകൊണ്ടാവും ഉണ്ണിയെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ സഹോദരന് ക്യാൻസർ പിടിപെട്ടപ്പോൾ അയാളുടെ ഡിപ്രഷൻ മാറാൻ ഇടയ്ക്കിടെ ഡോക്ടർ അനുജനെയും കൊണ്ടുവന്ന് ഉണ്ണിയോട് സംസാരിപ്പിക്കുമായിരുന്നു. ഞാൻ പലവട്ടം ഈ സ്വഭാവംകണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.’’

നെസി തടത്തിൽ

  ‘’യുവത്വം അപഹരിച്ച രോഗാവസ്ഥയും അകാലത്തിലുള്ള അന്ത്യവും ആരുടേയും ഹൃദയങ്ങളിൽ വേദന നിറയ്ക്കുന്നതായിരുന്നു. രോഗം ജീവിതത്തെ കാർന്നുതിന്നുമ്പോഴും ഫ്രാൻസിസ് മാത്രം അതിൽ പരിതപിക്കുകയോ സഹതാപം തേടുകയോ ഉണ്ടായില്ല. പകരം അദ്ദേഹം പത്രപ്രവർത്തനജീവിതം ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.’’

Write a review

Note: HTML is not translated!
    Bad           Good
Captcha