Krishnaniyogam

Krishnaniyogam

₹94.00 ₹110.00 -15%
Category: Epics, Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486687
Page(s): 76
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

കൃഷ്ണനിയോഗം

രാജീവ് കളരിക്കൽ

രാജീവിന്റെ 'കൃഷ്ണനിയോഗ'ത്തിൽ അവസാന പാദ കുരുക്ഷേത്രയുദ്ധകാലത്തെയും കാലശേഷത്തെയും കൃഷ്ണന്റെ ധർമ്മവിഷമത്തെയുമാണ് ഊന്നുന്നത്. ഗാന്ധാരിയുടെ തീവ്രദുഃഖവും ശാപവും ആണ് ഇതിന്റെ മർമ്മം. കർണ്ണൻ എന്ന എക്കാലത്തെയും ദുരന്തമഹാവീരനെ കൃഷ്ണന് വിപരീത ദർപ്പണമായി നിർത്തിക്കൊണ്ടാണ് ആഖ്യാനം. മഹാഭാരതത്തെ ആഴത്തിൽ വായിച്ച് തന്നെയാണ് ഈ മഹാവികാരവേളയെ എഴുത്തുകാരൻ പരിചരിച്ചിരിക്കുന്നത്. യുദ്ധവിശദീകരണങ്ങളും വിവരണങ്ങളുമെല്ലാം ആ മനനത്തിന് സാക്ഷ്യം. എത്ര ഭാരത ഉപാഖ്യാനങ്ങൾ വന്നാലും വായനക്കാരിൽ ആവർത്തനവൈരസ്യം അനുഭവപ്പെടാതെ അവ ആഴ്ന്നിറങ്ങുന്നു. വാഴ്‌വിന്റെ നിലനിൽപ്പിനോളം പ്രസക്തിയുള്ള ജീവിത സന്ദർഭങ്ങൾക്ക്, അവസ്ഥകൾക്ക് നൂറ്റാണ്ടുകളുടെ തിരിച്ചിലിൽ മങ്ങൽ പറ്റില്ലല്ലോ. മഹാഭാരതം എന്ന മഹാഗ്‌നിസ്തംഭത്തിൽനിന്നും സ്വീകരിച്ച ഈ ചെരാത് വെട്ടം, കഥപറച്ചിലിന്റെ വെളിച്ചവും വഴിയും വായനക്കാരന് തുറന്നിടുന്നു.

അനന്തപത്മനാഭൻ


Write a review

Note: HTML is not translated!
    Bad           Good
Captcha