New Books Combo

New Books Combo

₹1,130.00
Category: Combo Offers
Publisher: Green-Books
ISBN:
Page(s):
Weight: 0.00 g
Availability: Out Of Stock

Book Description

New Books Combo


Asthikalkkumel Uzhuthumarikkatte Ninte Kalappakal

ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന വനപാലകരും പൊലീസും ഉദ്യോഗസ്ഥ മേധാവിത്തവും ക്രിസ്തീയ മേധാവികളും നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ ജീവിക്കുന്ന ജനീനാ ദസ്ജെയ്ക് എന്ന വൃദ്ധയാണ് ഓള്‍ഗ ടോകാര്‍ചുകിന്‍റെ ഈ നോവലിലെ മുഖ്യകഥാപാത്രം. അവര്‍ ജീവിക്കുന്നത് ആറ് മാസവും മഞ്ഞുവീഴുന്ന പോളണ്ടിലെ ഒരു അതിര്‍ത്തി ഗ്രാമത്തിലാണ്. വര്‍ത്തമാനകാലത്തിന്‍റെ ശകടവുമായി മഞ്ഞിലാണ്ടുകിടക്കുന്ന അനീതിയുടെ മഞ്ഞിന്‍പാളികള്‍ ഉഴുതുമറിക്കുകയാണ് ജനീനാ. വണ്ണാത്തിപ്പുള്ളിനെയും ചാരത്തലയന്‍ കുരുവിയേയും ചെക്ക് അതിര്‍ത്തി കടന്നെത്തുന്ന കുറുക്കന്മാരെയും മാന്‍കൂട്ടങ്ങളെയും കടവാതിലുകളെയും സ്നേഹിക്കുന്നതോടൊപ്പം അവരുടെ ഇഷ്ടകവിയായ വില്യം ബ്ലേക്കിന്‍റെ കവിതകളുമായി അരങ്ങിലേക്കെത്തുന്ന സര്‍ഗസാഹിത്യം പെട്ടെന്ന് ഒരു കൊലപതക കഥയുടെ മായികവലയത്തിലേക്കു വഴുതി വീഴുന്നു! ഓള്‍ഗാ എന്ന എഴുത്തുകാരിയുടെ അവഗാഹം നിറഞ്ഞ തൂലികയിലൂടെ, അനീതികള്‍ക്കെതിരെ പൊരുതുന്ന ജനീനാ ദസ്ജെയ്ക് എന്ന ഒരു വൃദ്ധകഥാപാത്രം നമുക്കൊപ്പം ഉയരുന്നു . 2018ലെ യൂറോപ്യന്‍ ഫെസ്റ്റിവലുകളില്‍ പെരുമ പിടിച്ചുപറ്റിയ spoor (മൃഗഗന്ധം) എന്ന ചലച്ചിത്രം ഈ നോവലിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്

വിവർത്തനം : സുരേഷ് എം ജി

Andhakarathiloru Puzha

മോഹനമായ മുദ്രവാക്യങ്ങളും പ്രതീകഷകളും മാഞ്ഞുപോകുന്നു . ഇരുട്ട്  പടരുന്നു. ഇരുമ്പുമറകളിൽ അനാവൃതമാകുന്ന ഒരു ലോകത്ത് സ്ഥാപിത താത്പര്യങ്ങളും ഏകാധിപതികളുടെ കാലൊച്ചകളും മാത്രം.ഇരുട്ടിൽ ഒരു പുഴ ഒഴുകുന്നുണ്ട്. അലർച്ചയോടെ വന്നു പതിക്കുന്ന മഴയുണ്ട്.ഇഷികാവായ്ക്ക് അത്  നീന്തികടന്നേ മതിയാകു.മാനുഷിക അവകാശങ്ങൾ സമാനതകൾ ഇല്ലാതെ ലംഘിക്കപ്പെടുന്ന വടക്കൻ കൊറിയയിൽ നിന്നുള്ള പലായനത്തിന്റെയും സങ്കടങ്ങളുടെയും കുറിപ്പുകളാണ് ഇരുട്ടിൽ ഒരു പുഴ. ലക്ഷക്കണക്കിന് ആളുകൾ വായിച്ച ഒരു സമകാല പുസ്തകം

വിവർത്തനം : രമാ മേനോൻ

Unmadathinte Sooryakanthikal

മോണോലിസയിലൂടെ ഒരു കാലഘട്ടത്തെ ഡാവിഞ്ചി അടയാളപ്പെടുത്തിയതുപോലെ സൂര്യകാന്തിയിലൂടെ മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വിന്‍സന്‍റ് വാന്‍ഗോഗ് മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍ അജ്ഞാതനും രോഗിയുമായിരുന്നു. കഷ്ടിച്ച് അഞ്ചോ പത്തോ പേരില്‍ പരിമിതപ്പെട്ടതായിരുന്നു ആ ചിത്രമെഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ അസ്തിത്വം. സ്വന്തം ജീവിതത്തെ ചിത്രരചനയ്ക്കായി സ്വയം അര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത അസാധാരണനായ ആ പാവം മനുഷ്യന്‍റെ ദുഃഖകഥയാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്.


Murivettavarute Pathakal

യൂറോപ്പിന്‍റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള വായനക്കാരന് നല്‍കുന്നത് പുതുമകള്‍ നിറഞ്ഞ അനുഭൂതികളാണ്. ട്രാക്ടറുകള്‍ ഉഴുതുമറിച്ച ഉരുളക്കിഴങ്ങ് പാടങ്ങള്‍. നനഞ്ഞ കളിമണ്ണിന്‍റെയും വൈക്കോലിന്‍റെയും ചാണകത്തിന്‍റെയും ഗന്ധം. ഉണക്കപ്പുല്ലുകള്‍ കടിച്ചുപറിക്കുന്ന പശുക്കള്‍. മുന്തിരിപ്പാടങ്ങള്‍. വാത്തിന്‍കൂട്ടങ്ങള്‍ ഒഴുകി നടക്കുന്ന പുഴകള്‍ എന്നിവയ്ക്കൊപ്പം ദുഃഖിതരുടെ ഉണങ്ങിപ്പിടിച്ച കണ്ണുനീരും ഈ യാത്രാപുസ്തകത്തില്‍ ലയിച്ചുചേരുന്നു. ഈ ഭൂലോകത്തെമ്പാടും വിഷാദവും ഏകാന്തതയും ദാരിദ്ര്യവും നിറഞ്ഞ മനുഷ്യരുണ്ടെന്നും മനുഷ്യജീവിതം എവിടെയും ഒന്നുതന്നെയാണെന്നും എഴുത്തുകാരി നമ്മോടു പറയുന്നു. ഒരു യൂറോപ്യന്‍ ജീവിതത്തിന്‍റെ ചൂടും തണുപ്പും നിറഞ്ഞതാണ് ഈ ഗ്രാമവഴികള്‍. മലയാള സാഹിത്യത്തിലേക്ക് ഈ സഞ്ചാരകൃതിയുടെ സംഭാവന ഒട്ടും ചെറുതല്ല.


Majjayiloru Sudhikalasam

മനുഷ്യരാശിക്ക് കടുത്ത ഒരു വെല്ലുവിളിയായി അനുസ്യൂതം തുടരുന്ന ഒരു രോഗമാണ് കാന്‍സര്‍. അതില്‍ത്തന്നെ മള്‍ട്ടിപ്പിള്‍ മയലോമയുടെ ആധികളും വ്യാധികളും അസഹനീയമാണ്. വേദനയുടെ ഒരു മഹാസാഗരത്തെ അതിജീവിച്ച ഒരു ഡോക്ടറുടെ കഥ. ശാസ്ത്രത്തിന്‍റെ നൂതനവഴികളെ പരിചയപ്പെടുത്തുന്നു. ഇത്തരം അസുഖം അനുഭവിക്കുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആത്മവിശ്വാസം പകരുന്ന കൃതി.













Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00