Nilam-നിലം

Nilam-നിലം

₹629.00 ₹740.00 -15%
Category: Novels, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788198908353
Page(s): 524
Binding: Paper Back
Weight: 600.00 g
Availability: In Stock

Book Description

നിലം       എസ്. മഹാദേവന്‍ തമ്പി

നമ്മുടെ നെല്‍നിലങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ണിന്‍റേയും മനുഷ്യരുടേയും അറിയാക്കഥകള്‍ അനാവരണം ചെയ്യുന്ന അസാധാരണ നോവലാണ് നിലം.

തെക്ക് പാറശാല മുതല്‍ വടക്ക് മഞ്ചേശ്വരം വരെയുള്ള പാടങ്ങളില്‍ നാരായണന്‍ പോറ്റി എന്ന നെല്ലുപോറ്റി നടത്തുന്ന വയല്‍സഞ്ചാരത്തില്‍ വെളിപ്പെടുന്ന ഉദ്വേഗഭരിതമായ സംഭവങ്ങള്‍, കഥകളും ഉപകഥകളുമായി ഈ നോവലില്‍ നിറയുന്നു. ഓരോ വയലിനും ഓരോ കഥകള്‍ - അങ്ങനെ അനേകം വയലുകള്‍ പറയുന്ന ഒട്ടേറെ കഥകളുടെ മഹാസഞ്ചയം. 'നില'ത്തില്‍ നിറയുന്ന ഈ കഥകളും അതിലെ കരുത്തുറ്റ കഥാപാത്രങ്ങളും സൃഷ്ടിക്കുന്നത് വിസ്മയലോകമാണ്. ഒരു കാലഘട്ടത്തിലെ രാഷ്ട്രീയവും അരാഷ്ട്രീയവും അടിമത്തവും സ്വാതന്ത്ര്യവും 'നില'ത്തില്‍ ദര്‍ശിക്കാം. ബ്രിട്ടീഷുകാരുടെ അധിനിവേശവും രാജവാഴ്ചയിലെ വിധേയത്വവും പല തലങ്ങളിലാണ് ഇവിടെ ആവിഷ്കരിക്കുന്നത്. അതുപോലെ അധികാരവും അത്യാര്‍ത്തിയും പ്രണയവും രതിയും 'നില'ത്തില്‍ പുതിയ രൂപഭാവങ്ങള്‍ കൈവരിക്കുന്നു. ഗതകാലസംസ്കൃതിയും ആധുനികയാഥാര്‍ത്ഥ്യവും അസാധാരണ ഭാവുകത്വത്തോടെ ഈ രചനയില്‍ ഇഴചേരുന്നു. പ്രമേയത്തിന്‍റെ പ്രത്യേകത, ആവിഷ്കരണത്തിലെ പുതുമ, ഭാഷയുടെ കാവ്യവശ്യത എന്നിവയാണ് ഈ കൃതിയുടെ സവിശേഷത.  

പ്രൊഫ. എം.കെ. സാനു  അവതാരികയില്‍

Write a review

Note: HTML is not translated!
    Bad           Good
Captcha