Pinokkiyo

Pinokkiyo

₹323.00 ₹380.00 -15%
Category: New Book, Combo Offers
Original Language: Malayalam
Publisher: Green Books
ISBN:
Page(s):
Binding: Paper Back
Weight: 300.00 g
Availability: In Stock

Book Description

സ്നോവൈറ്റും ഏഴു കുള്ളന്മാരും

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഉള്ള കുട്ടികള്‍ക്കും  വലിയവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ 'സ്നോവൈറ്റും ഏഴു കുള്ളന്മാരും' എന്ന ഈ കഥ  ജര്‍മ്മന്‍ പ്രവിശ്യയില്‍നിന്നും ഉത്ഭവിച്ചതാണ്.  മാജിക്ക് കണ്ണാടി, വിഷം പുരണ്ട ആപ്പിള്‍,  ചില്ലുകൊണ്ടുള്ള ശവപ്പെട്ടി, ക്രൂരയായ രാജ്ഞി,  ഏഴു കുള്ളന്മാര്‍ തുടങ്ങിയ കൗതുകകരമായ  സംഭവങ്ങളുള്‍പ്പെട്ട ഈ കഥ കൊച്ചുകുട്ടികള്‍ക്ക്  വായിച്ചു മനസ്സിലാക്കുവാനുതകുന്ന  ഭാഷയില്‍ മനോഹരമായ വര്‍ണ്ണച്ചിത്രങ്ങളോടെ അവതരിപ്പിക്കുന്നു

റാപുന്‍സെല്‍

ജര്‍മ്മന്‍ ഭാഷയില്‍നിന്നുള്ള ഒരു ലോകപ്രശസ്ത കഥയാണ് റാപുന്‍സെല്‍. ഒരു മന്ത്രവാദിനിയുടെ പിടിയിലകപ്പെട്ട നീണ്ട മുടിയുള്ള സുന്ദരിയായ റാപുന്‍സെലിനെ ഒരു രാജകുമാരന്‍ രക്ഷപ്പെടുത്തുന്നതും അവളെ വിവാഹം കഴിക്കുന്നതുമായ ഈ കഥ കുട്ടികള്‍ക്ക് എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാവുന്ന രീതിയിലും പറഞ്ഞുകൊടുക്കാവുന്ന രീതിയിലും മനോഹരങ്ങളായ വര്‍ണ്ണച്ചിത്രങ്ങളോടൊപ്പം അവതരിപ്പിക്കുന്നു.

ആലീസിന്റെ അത്ഭുതലോകം
ആലീസും അവളുടെ അദ്ഭുതലോകവും  കുട്ടികളെ സ്വപ്നത്തിന്‍റെ വര്‍ണലോകത്തെത്തിക്കുന്നു. മുയലും കൊതിയന്‍ കേക്കും രാജ്ഞിയും  പൂന്തോട്ടവും ചിത്രശലഭവും മാന്ത്രിക കൂണും മറ്റുമുള്ള  ആലീസിന്‍റെ അദ്ഭുതകാഴ്ചകള്‍ നിറഞ്ഞ  ഒരു ലോകം വര്‍ണ്ണചിത്രങ്ങളോടെ  കൊച്ചുകൂട്ടുകാരുടെ മുന്നിലെത്തുന്നു.

പിനോക്കിയോ
ജീവനുള്ള പാവക്കുട്ടിയായ പിനോക്കിയോവിന്‍റെ വിശ്വപ്രസിദ്ധമായ കഥ. ഇറ്റാലിയന്‍ ഭാഷയിലാണ് ഈ കഥ ഉത്ഭവിച്ചത്. വികൃതികളില്‍നിന്നും വികൃതികളിലേക്ക് ഒട്ടും അനുസരണയില്ലാതെ ചെന്നു ചാടുന്ന പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയില്‍ വര്‍ണ്ണച്ചിത്രങ്ങളോടെ അവതരിപ്പിക്കുന്നു. പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായിച്ചു  മനസ്സിലാക്കാവുന്ന ഭാഷയില്‍  വര്‍ണ്ണച്ചിത്രങ്ങളോടെ അവതരിപ്പിക്കുന്നു

സിൻഡ്രല

അഹങ്കാരിയായ രണ്ടാനമ്മ.എപ്പോഴും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രണ്ടു സഹോദരിമാർ.ഇവരുടെ ഇടയിൽ കഷ്ടജീവിതം നയിക്കുന്ന സിൻഡ്രല.നിഷ്‌കളങ്കിയായ അവളെ സഹായിക്കാനെത്തുന്ന മാന്ത്രിക ദേവത.സിൻഡ്രല എങ്ങനെ രാജകുമാരിയായി? ആ കഥ വർണ്ണചിത്രങ്ങളോടെ നിങ്ങളുടെ മുന്നിലെത്തുന്നു.

അലാവുദ്ദിനും അത്ഭുതവിളക്കും

അലാവുദ്ദിനും അത്ഭുതവിളക്കും അറബി നാടുകളിൽ നിന്നുള്ള ഏറ്റവും പ്രസിദ്ധമായ ഒരു കഥയാണ്.ഈ കഥ പല പല ഭാഷകളിൽ വിവിധ രീതികളിൽ പറയപ്പെട്ടിട്ടുണ്ട്.രസകരമായ അലാവുദ്ദിന്റെ വിജയത്തിന്റെ കഥ മനോഹരങ്ങളായ വർണ്ണചിത്രങ്ങളോടെ കുട്ടികൾക്ക് എളുപ്പത്തിൽ എളുപ്പത്തിൽ വായിച്ചു മനസിലാക്കാവുന്ന രീതിയിലും പറഞ്ഞു കൊടുക്കാവുന്ന  രീതിയിലും അവതരിപ്പിക്കുന്നു.



Write a review

Note: HTML is not translated!
    Bad           Good
Captcha