Irattamukhamulla Nagaram  ഇരട്ടമുഖമുള്ള  നഗരം   Benyamin

Irattamukhamulla Nagaram ഇരട്ടമുഖമുള്ള നഗരം Benyamin

₹215.00
Author:
Category: Travelogue
Original Language: Malayalam
Publisher: Green-Books
ISBN: 9788184234237
Page(s): 168
Binding: PB
Weight: 200.00 g
Availability: In Stock

Book Description

ഇരട്ടമുഖമുള്ള  നഗരം  by   ബെന്യാമിൻ 

  ആടുജീവിതം എന്ന അനിതരസാധാരണമായ സാഹിത്യകൃതി കൈവരിച്ച അന്താരാഷ്ട്ര പ്രശസ്‌തിയാണ് ഇത്തവണ ബെന്യാമിനെ കറാച്ചി ഫെസ്റ്റിവലിലേക്ക് കൊണ്ടുവരുന്നത്. 

കൃത്രിമമായ വിഭജനത്തിലൂടെ അന്യമാക്കപ്പെട്ട ഒരു നഗരത്തിൻ്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്‌മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമിൻ.

ചോര ചീന്തുന്ന സ്ഫോടനങ്ങൾ, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകൾ, പാവപ്പെട്ട മനുഷ്യർ - മതവും രാഷ്ട്രീയവും പട്ടാളവാഴ്‌ചയും ചേർന്ന് ഒരു മദ്ധ്യ കാലത്തേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷേ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക് പ്രതിരോധവുമായി ഈ നഗരം കൺതുറക്കുകയാണ്. അങ്ങനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ് അഞ്ചാറു വർഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോത്സവം.

കറാച്ചി നഗരത്തിന്റെ ഹൃദയരേഖകളെ തിരയുന്ന ഹൃദ്യമായ ഒരു പുസ്‌തകമാണിത്. അഞ്ചു ദിവസംകൊണ്ട് ആഴങ്ങളിലേക്കിറങ്ങുന്ന ഒരു വലിയ യാത്രയിലേക്ക് നമ്മെ നയിക്കാൻ ബെന്യാമിന് കഴിഞ്ഞിരിക്കുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00