Gayathri Ente Sishya

Gayathri Ente Sishya

₹80.00 ₹100.00 -20%
Category: Stories, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788197555404
Page(s): 64
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

ഗായത്രി എന്റെ ശിഷ്യ

രാജൻ കോതച്ചിറ

മേനിപറയൽ ഇല്ലെന്നു നടിക്കുന്ന മേനിക്കണ്ടപ്പന്മാർക്കിടയിൽ മനുഷ്യവർഗത്തോടുള്ള സ്‌നേഹാർദ്രമായ ദർശനം സുക്ഷിക്കുന്ന ഒരെഴുത്തുകാരന്റെ കഥകൾ. കാവും കുറുമ്പിപ്പയ്യും പൂക്കൊന്നയും തോടും പുഴയും പാടവും നാടൻപാട്ടും ചിങ്ങവെയിലും ഓണനിലാവും പാവുമുണ്ടും മാമ്പൂവുംപോലെ പുതുതായി വിടരുന്ന പൂക്കളും കുട്ടികളും. നിഷ്‌കളങ്കതയുടെ സുവർണ്ണശോഭയുള്ളവ. ഉദയസൂര്യന്റെ തിളക്കമാർന്നവർ. ജാടയും അഴുക്കും പൊടിയും അവയെ തീണ്ടിയിട്ടില്ല. നിറമുള്ള കണ്ണടകൾ മൂക്കത്തിരിക്കുമ്പോൾ മുതിർന്നവർക്ക് കുട്ടികളെ നേരിടാനാവില്ല. ഇങ്ങനെ സമകാലിക ജീവിതത്തിന്റെ ഗതിവിഗതികളെപ്പറ്റി മൂർച്ചയും മിനുസവുമുള്ള വിമർശനമാണ് ഓരോ കഥയും. വെന്തുനീറുന്ന എഴുത്ത്. കാവ്യാത്മകവും. ഈ കഥകളെ അങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്.

വി.ടി വാസുദേവൻ


Write a review

Note: HTML is not translated!
    Bad           Good
Captcha