Detective Adiya Mayakkumarunninethire

Detective Adiya Mayakkumarunninethire

₹162.00 ₹190.00 -15%
Category: Novels, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788119486854
Page(s): 132
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

ഡിറ്റക്റ്റീവ് ആദിയ : മയക്കുമരുന്നിനെതിരെ

ഇ.കെ. ഹരികുമാർ

കുട്ടികൾക്കുംകൂടി വായിച്ച് മനസ്സിലാക്കാനുതകുന്ന രീതിയിൽ അവരെകൂടി ബാധിക്കുന്ന ഒരു ദുഷ്പ്രവണതയെക്കുറിച്ച് രസകരമായ ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. മയക്കുമരുന്നിന്റെ കരാളഹസ്തങ്ങൾ നമ്മളെ ഞെട്ടിക്കുന്ന രീതിയിലാണ് കുഞ്ഞുങ്ങളിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നത്. നിത്യേനയെന്നോണം മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുക്കലുകൾ ആ ഡ്രഗ് മാഫിയയുടെ ഒരു ചെറിയ പരിച്ഛേദംപോലുമാകുന്നില്ല എന്നാണ് പറയപ്പെടുന്നത്. സ്‌കൂളുകളിലും കോളേജുകളിലും സമാനവയസ്‌കർക്കിടയിൽ കൂടുതൽ മിടുക്കന്മാരും മിടുക്കികളുമായി തിളങ്ങാനുള്ള വ്യഗ്രതയിൽ കുഞ്ഞുങ്ങൾ വഴിതെറ്റിയെത്തുന്ന ഒരു മാസ്മരിക ചതുപ്പുനിലമാണ് മയക്കുമരുന്നുകൾ. കുട്ടികൾക്ക് പരിചിതവും ഇഷ്ടപ്പെടുന്നതുമായ ചുറ്റുപാടുകൾക്കുള്ളിൽ നിന്നുകൊണ്ട് രസച്ചരട് മുറിയാത്ത ഒരു കഥയിലൂടെ കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സന്നിവേശിപ്പിച്ചിരിക്കുന്ന ഈ രചന കുഞ്ഞുങ്ങളും മാതാപിതാക്കളും അദ്ധ്യാപകരും വായിക്കേണ്ടതാണെന്ന് നിസ്സംശയം പറയാം.


Write a review

Note: HTML is not translated!
    Bad           Good
Captcha