Comedy Combo

₹255.00 ₹300.00 -15%
Category: Combo Offers, Humour
Original Language: Malayalam
Publisher: Green Books
ISBN:
Page(s): 256
Binding: paper back
Weight: 500.00 g
Availability: Out Of Stock

Book Description

പാരഡൈം ഷിഫ്റ്റ്‌

മോനി കെ. വിനോദ്‌

നുഷ്യര്‍ തുടങ്ങി വച്ച ജാതിയും മതവും വര്‍ഗ്ഗവും രാഷ്ട്രീയവുമൊക്കെ വച്ച് ഒരു ദാക്ഷിണ്യവുമില്ലാതെ വെട്ടി വേര്‍തിരിച്ച മനുഷ്യന്മാരെ മൊത്തം കുറച്ച്നേരമെങ്കിലും ഒന്നിപ്പിക്കാന്‍ ശുദ്ധഹാസ്യത്തിന് കഴിയുമ്പോലെ വേറൊന്നിനുമാകില്ലല്ലോ. അതുപോലെ, എത്ര ഗുരുതരമായ രോഗാവസ്ഥയിലും മനുഷ്യനെ അതൊക്കെ മറന്ന് ജീവിക്കാനുള്ള ഫയര്‍ നല്‍കാന്‍ ഏറ്റവും എഫക്റ്റീവായ മരുന്ന് ഹ്യൂമറാണെന്ന തിരിച്ചറിവായിരിക്കണം ഫുജൈറ ഹോസ്പിറ്റലിലെ പ്രഗത്ഭനായ ഈ ഡോക്ടര്‍ ഇത്രമേല്‍ സെന്‍സ് ഓഫ് ഹ്യൂമര്‍ കൂടെക്കൊണ്ടുനടക്കാനുള്ള പ്രധാന കാരണം. ലളിതവായന ഇഷ്ടപ്പെടുന്ന,അത്യാവശ്യം സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഈ പുസ്തകത്തിലെ എല്ലാ കഥകളും നിങ്ങളെ പൊട്ടിച്ചിരിപ്പിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
സജീവ് എടത്താടന്‍ (വിശാലമനസ്‌കന്‍)


പണ്ട് പണ്ട് പണ്ട്‌

മഹേഷ് ഹരിദാസ്‌

ഫേയ്‌സ്ബുക്കിലെ ചിരിയെഴുത്തുകാരിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് മഹേഷ് ഹരിദാസ്. നമുക്ക് നിസ്സാരമായി തോന്നുന്ന പല സന്ദർഭങ്ങളും തന്റെ സ്വതസിദ്ധമായ രചനാവൈഭവം കൊണ്ട് 916 ചിരിയുടെ തൃശ്ശൂർപൂരമാക്കാനുള്ള മഹേഷിന്റെ കഴിവ് അപാരമാണ്.  പണ്ട് പണ്ട് പണ്ട് എന്ന മഹേഷിന്റെ ആദ്യത്തെ പുസ്തകം ഒരു ഉഗ്രൻ ചിരി ബോംബാണ്. ആ ബോംബ് പൊട്ടി നിങ്ങൾ ചിരിച്ച് ചിരിച്ച് ചാകാതിരിക്കാൻ വേണ്ട മുൻകരുതൽ വായന തുടങ്ങും മുമ്പ് എടുക്കേണ്ടത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ചുകൊള്ളുന്നു.

സജീവ് എടത്താടൻ (വിശാലമനസ്‌കൻ)


Write a review

Note: HTML is not translated!
    Bad           Good
Captcha