Penphalithangalile Kolachirikal

Penphalithangalile Kolachirikal

₹165.00 ₹220.00 -25%
Category: Criticism, Article
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878814
Page(s): 160
Binding: Paper Back
Weight: 200.00 g
Availability: Out Of Stock

Book Description

പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍
ഡോ. ഉമര്‍ ഒ. തസ്നീം

വിപുലമായ വായനയുടെയും സാന്ദ്രമായ ചിന്തയുടെയും സര്‍ഗ്ഗാത്മക സമന്വയം എന്നൊരൊറ്റ വാക്യത്തില്‍, സംഗ്രഹിക്കാവുന്ന വിധത്തിലാണ്, 'പെണ്ണ് ആണ് ആണോ? പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍' എന്ന യുവഗവേഷക പ്രതിഭ ഉമര്‍ ഒ തസ്നീമിന്‍റെ, അന്വേഷണം 'പതിവുകള്‍' പൊളിക്കുന്നത്. പകര്‍ത്തിയെഴുത്തിന്‍റെയും വിവരണ വിരസതയുടെയും മടുപ്പിന്നപ്പുറമുള്ള, വിസ്മയങ്ങളുടെ ലോകത്തിലേക്കുള്ള വാതില്‍ തുറക്കുന്ന സംവാദാത്മകമായ ഒരന്വേഷണ യാത്ര എന്ന നിലയിലാണ്, പുസ്തകം പ്രസക്തമാവുന്നത്. സ്വന്തം കാലത്തെ ആഴത്തില്‍ കീഴ്മേല്‍ മറിക്കുംവിധം പ്രക്ഷുബ്ധമായ ആശയങ്ങളുടെ ഒരസ്വസ്ഥ ലോകമാണ് ഉമര്‍ ഒ തസ്നീം സ്വന്തം കൃതിയില്‍ ആവിഷ്ക്കരിക്കുന്നത്. 'സ്ഫടികത്തിലെ ചത്ത നക്ഷത്രമത്സ്യം' എന്ന് സച്ചിദാനന്ദന്‍ മാഷ് ദൃശ്യപ്പെടുത്തിയ 'നരവന്നു ചുളിവീണ ഭാഷ'യ്ക്ക് കടന്നുവരാനിടം കൊടുക്കാത്തവിധമുള്ള കുതറുന്നൊരു ജാഗ്രത വായനയില്‍ അനുഭവപ്പെടും.
കെ.ഇ.എന്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha