Aranyakathile Nizhalppaathakal   ആരണ്യകത്തിലെ നിഴല്‍പ്പാതകള്‍

Aranyakathile Nizhalppaathakal ആരണ്യകത്തിലെ നിഴല്‍പ്പാതകള്‍

₹136.00 ₹160.00 -15%
Category: Ecology , Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 978-81-990359-6-6
Page(s): 112
Binding: Paperback
Weight: 180.00 g
Availability: In Stock

Book Description

ആരണ്യകത്തിലെ നിഴല്‍പ്പാതകള്‍  by   ജയപ്രകാശ് വി.പി.

നല്ല തെളിമയുള്ള ഭാഷയിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. വായിച്ചുതുടങ്ങിയാല്‍ ഉല്‍ക്കണ്ഠയോടുകൂടി നമ്മള്‍ കഥയ്ക്കകത്താകും. കഥയ്ക്കകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന കരവിരുതാണ് ഒരു കഥാകാരന്റെ യഥാര്‍ത്ഥ പ്രതിഭ. ആ അര്‍ത്ഥത്തില്‍ പ്രതിഭാശാലിയായ എഴുത്തുകാരനാണ് ശ്രീ. വി.പി. ജയപ്രകാശ്. ഇനിയുമെഴുതാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഈ നോവല്‍ നമുക്കുറപ്പു തരുന്നുണ്ട്. കാരണം ഇതിന്റെ ശില്പം അത്ര ഭാവഭദ്രമാണ്. പറയേണ്ട കാര്യത്തിലേക്കുമാത്രം ഊന്നിക്കൊണ്ടാണ് രചനയുടെ ഓരോ അദ്ധ്യായവും  നിബദ്ധിക്കപ്പെട്ടിരിക്കുന്നത്. വിശേഷിച്ചും കാടിന്റെ സൂക്ഷ്മാംശങ്ങളെ വിശദമാക്കുന്ന ഭാഗങ്ങള്‍ നമ്മള്‍ കാട്ടിലെത്തിപ്പെട്ടതിന്റെ ഒരു തോന്നല്‍ ഉണ്ടാക്കുന്നു. അട്ട കടിച്ചു ചോര വാര്‍ന്നൊഴുകുന്ന മകന്റെ ചിത്രമെല്ലാം അത്രമേല്‍ ഹൃദയസ്പര്‍ശിയാണ്.

ആലങ്കോട് ലീലാകൃഷ്ണന്‍ (അവതാരികയിൽ )



Write a review

Note: HTML is not translated!
    Bad           Good
Captcha