Ithalukal Kozhiyunna Kaalam

Ithalukal Kozhiyunna Kaalam

₹179.00 ₹210.00 -15%
Category:Novels, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789347103940
Page(s):152
Binding:Paper back
Weight:180.00 g
Availability: In Stock

Book Description

ഇതളുകൾ കൊഴിയുന്ന കാലം   by   ഡോ. റെജി ഡി. നായർ

 കഴിഞ്ഞകാലങ്ങളിൽ സമൂഹജീവിതത്തിൽ നിലനിന്നിരുന്ന ഋജുഗതികളുടെ സ്ഥാനത്ത് വക്രഗതികൾ ഇടംപിടിച്ചിരിക്കുന്ന കാലഘട്ടത്തിൽ നമുക്ക് നിത്യേന പരിചയപ്പെടേണ്ടിവരുന്ന, അല്ലെങ്കിൽ അറിയാനിടവരുന്ന അതിസാധാരണമായ ഒന്നാണ് നോവലിന്റെ കേന്ദ്ര ഇതിവൃത്തം. അതിനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെയും അവരിലൂടെ വെളിവാകുന്ന ചെയ്തികളെയും പലപ്പോഴും അസാധാരണ തലങ്ങളിലേക്ക് ഉയർന്നു കാണുന്നത് തീർച്ചയായും രചനയുടെ മികവ് തന്നെയാണ്. നോവലിന്റെ ആത്യന്തികാപഗ്രഥനത്തിൽ ഓരോ കഥാപാത്രവും ഓരോ 'ഇതൾ' ആണെന്ന് ബോധ്യപ്പെടാതിരിക്കില്ല. അവസാനത്തെ 'ഇതൾ' തീർച്ചയായും അനുവാചകൻ്റെ കണ്ണുകൾ ഈറനണിയിക്കും.

 വർക്കല ഗോപാലകൃഷ്ണ (അവതാരികയിൽ)

Write a review

Note: HTML is not translated!
   Bad           Good
Captcha