Love Story

Love Story

₹470.00
Category: Combo Offers
Publisher: Green-Books
ISBN:
Page(s):
Weight: 0.00 g
Availability: Out Of Stock

Book Description

പ്രണയത്തെ ഇത്രയും തീവ്രമായി അനുഭവിപ്പിച്ച  മറ്റൊരു കവിയില്ല. ഈ പ്രണയദിനത്തിൽ ജിബ്രാന്റെ പുസ്തകങ്ങൾ സ്വന്തമാക്കുകയോ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുകയോ ചെയ്യാം.

Dhaivathinte Chumbanangal

"നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ ഇപ്പോൾ ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ചുംബിക്കുന്പോൾ മാത്രം ദൈവം നമുക്കു ചിറകുകൾ തരുമെന്ന് നമ്മളിലൊരാൾ വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവിൽ ഞാൻ കൊത്തിവച്ച ശില്പങ്ങളെല്ലാം ദൈവം മടക്കി ചോദിക്കുന്നു. പൂവുകൾക്കിടയിലേക്കു നിന്നെ മറച്ചുപിടിച്ചുകൊണ്ട് ദൈവത്തോടു ഞാൻ സംസാരിക്കട്ടെ.' പ്രണയാർദ്രമായ കവിതകൾ. പ്രണയം കാമുകിയാണ്, പ്രകൃതിയാണ്, മാതാവാണ്, പ്രേയസിയാണ്, ജീവിതമാണ്. ഈ കവിതകളുടെ അനുഭൂതിതലത്തിൽ ഒരു ധ്യാനംപോലെ അലിഞ്ഞില്ലാതാകുക.

Pravachakan

നന്മയുടെയും സ്‌നേഹത്തിന്റെയും തത്ത്വശാസ്ത്രമാണ് ജിബ്രാന്‍ ഉപദേശിക്കുന്നത്. ലെബനോനിലെ ഇതിഹാസങ്ങളുള്‍ക്കൊണ്ടിരുന്ന സത്യങ്ങളും എസ്തറിലെയും താമൂസിലെയും ബാലിലെയും പുരോഹിതന്മാര്‍ പകര്‍ന്നു നല്‍കിയ അറിവും പ്രവാചകനില്‍ പ്രതിഫലിക്കുന്നു. ഉപനിഷത്തുകളിലെന്ന പോലെ ആത്മജ്ഞാനത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈ യോഗാത്മക കവിതയുടെ ഭാഷാശൈലിയും ലാളിത്യവും സൗന്ദര്യവും അനുവാചകര്‍ക്ക് എന്നും ഹൃദ്യമായിരിക്കും. ഇസ്ലാമിന്റെയും ഹൈന്ദവ, ബൗദ്ധ, ക്രൈസ്തവ, സൊറാസ്ട്രിയന്‍ ദര്‍ശനങ്ങളുടെയും പ്രവാഹങ്ങള്‍ ഒഴുകിയെത്തിയ ഒരു സാഗരത്തിന്റെ സത്തയാണ് ജിബ്രാന്റെ പ്രവാചകന്‍.

Mundhirivalliyum Neyyambalukalum

�എന്റെ പ്രീയപ്പെട്ട ഋതുശലഭമേ നിന്റെ ഏകന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. മൗനത്തിന്റെ കൂടുതുറന്ന് നീ പുറത്തേക്കു വന്നാലും....കറ്റിലുലയുന്ന മുന്തിരി വള്ളീകളിലൊന്നിതാ...നിന്റെ ഹൃദയത്തെ മെല്ലെ പുണരുന്നുണ്ട്.അതിന്റെ തളിരുകൾ നിന്റെ അധരത്തെ കവരാൻ ശ്രമിക്കുന്നു.....എനിക്കവരോട് അസൂയ തോന്നുന്നു. ഞാൻ നിന്നെ ഗാഢമായി പ്രണയിക്കുന്നുണ്ട‌ല്ലോ. എന്റെ ഹൃദയം നിന്റെ ഹൃദയത്തെ വല്ലാതെ ചുംബിക്കുന്നുണ്ടല്ലോ..........�




Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00