Kadakam  കാടകം

Kadakam കാടകം

₹170.00 ₹200.00 -15%
Author:
Category: Memoirs, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789347103919
Page(s): 140
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

കാടകം  by   ലളിതാ രാജ്

ഭൂതകാലത്തിലേക്കുള്ള വിഭവസമൃദ്ധമായ യാത്രയാണ് കാടകം. ആസ്ത്രേലിയയിൽ നിന്ന് ഉത്തരമലബാറിലെ ഒരു ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോൾ എഴുത്തുകാരി ഏറ്റവുമധികം വാചാലയാകുന്നത് നാവിൽ മറന്നു പോകാതെ സൂക്ഷിച്ച രുചിയെക്കുറിച്ചാണ്. അതോടൊപ്പം കഥകളും മിത്തുകളും കളികളും ചങ്ങാത്തങ്ങളും ഓർമ്മകളും കടന്നുവരുന്നു.

ചില കഥാപാത്രങ്ങൾ ആഴമുള്ളവരും വിചിത്ര സ്വഭാവമുള്ളവരുമാണ്. മറ്റുചിലർ നമ്മളെ വല്ലാതെ വേദനിപ്പിക്കുന്നു. സംഭാഷണത്തിൽ പ്രാദേശിക ഭാഷയുടെ കൃത്യത പുലർത്തുമ്പോഴും വിവരണങ്ങൾ ഹാസ്യമുൾപ്പെടെ വഴങ്ങുന്ന സുന്ദരമായ തെളിമലയാളത്തിലാണ്. ഇത്രയും സൂക്ഷ്‌മമായി പഴയ കേരളീയ ഗ്രാമത്തെ എഴുതാൻ ഇവിടുത്തെ സ്ഥിരതാമസക്കാരന് സാദ്ധ്യമല്ല. അതൊരു പ്രവാസിയെക്കൊണ്ടേ പറ്റു. കാരണം അവരുടെ ഉള്ളിൽ ചെന്നുചേർന്ന ഭൂഖണ്ഡത്തേക്കാൾ ഇവിടുത്തെ ഭാഷയും പ്രകൃതിയും മനുഷ്യരും നാട്ടുദൈവങ്ങളും നിറഞ്ഞു നിൽക്കുന്നു.

 എസ്. ഹരീഷ് 

Write a review

Note: HTML is not translated!
    Bad           Good
Captcha