Mo Timilai Maya Gorchu   മൊ തിമിലായ് മായ ഗൊർച്ചു

Mo Timilai Maya Gorchu മൊ തിമിലായ് മായ ഗൊർച്ചു

₹119.00 ₹140.00 -15%
Category:Novels, New Book, Woman Writers
Original Language:Malayalam
Publisher: Green Books
ISBN:9789347103384
Page(s):104
Binding:Paper back
Weight:180.00 g
Availability: In Stock

Book Description

മൊ തിമിലായ് മായ ഗൊർച്ചു    by    പ്രീത ബാലൻ

സിക്കിം ഭാഷയില്‍ 'മൊ തിമിലായ് മായ ഗൊര്‍ച്ചു' എന്നാല്‍ 'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു' 

മറ്റൊരു ലോകത്തെ, വായനക്കാര്‍ക്ക് അനുഭവിപ്പിക്കാന്‍ കഴിയുംവിധം സര്‍ഗ്ഗാത്മകമായി ആവിഷ്‌കരിക്കാന്‍ ഗ്രന്ഥകാരിക്ക് കഴിയുന്നുണ്ട്. കുന്നും താഴ്‌വരകളുമായ ഭൂപ്രകൃതി, മഞ്ഞ്, മനുഷ്യരുടെ വേഷം, ഭക്ഷണം, സ്‌നേഹം, മനോഗതികള്‍ എന്നിവയുടെ വിശദാംശങ്ങളിലൂടെയാണ് അത് സാധിച്ചിരിക്കുന്നത്. ചെറിയ നോവലാണെങ്കിലും നിരവധി കഥാപാത്രങ്ങളെ നമ്മളിവിടെ കണ്ടുമുട്ടുന്നു. ഏതു വിദൂര ദേശത്തും മഞ്ഞിലായാലും മരുഭൂമിയിലായാലും മനുഷ്യര്‍ അടിസ്ഥാനപരമായി സ്‌നേഹസമ്പന്നരാണ് എന്ന സത്യമാണ് ഇതിലെ കഥാപാത്രങ്ങള്‍ വിളിച്ചു പറയുന്നത്. 

                                                                                                                                                                                                                അശോകന്‍ ചരുവില്‍ ( അവതാരികയിൽ)

 "നീ ആരാണ് നിനക്ക് വേണ്ടി എനിക്ക് എന്താണ് ചെയ്യാൻ സാധിക്കുക?"

 ടീസ്റ്റാ നദിയുടെ ഒഴുക്കിൽ ഓർമ്മകൾ കഥ പറഞ്ഞു.

 സിക്കിം മലനിരകളുടെ കാവ്യഭാഷയും മൂടൽമഞ്ഞും ഉരുളും മിന്നലും അവൾക്കൊരു പുതുവിശ്വത്തിന്റെ വാതിൽപ്പടിയായി

ഒന്നു പറഞ്ഞറിയിക്കാനാവാത്ത ആത്മബന്ധനംപോലെ സിക്കിമ്മിലെ മഞ്ഞുതുള്ളികൾ കൂട്ടുകാരായി ഏകാന്തവിജനതയിൽ രാത്രികളിൽ 

ശലഭക്കൂട്ടങ്ങൾ സ്വപ്നങ്ങളുടെ ചുറ്റിലും പറക്കുന്നുയാത്രകളും സ്വപ്നങ്ങളും പ്രണയവും ദുഃഖവും ചേർന്ന് ഓരോ വായനക്കാരന്റെയും 

ഹൃദയത്തിൽ മൗനസംഗീതമായി മുഴങ്ങുന്നുഅത്രമേൽ ആഴത്തിൽ പ്രീത എഴുതിവച്ചിരിക്കുന്നുഹൃദയത്തിന്റെ ഉൾതുടുപ്പിനെ തൊടുന്നു  നോവ്, 

 നോവൽ.

                                                                                                                                                                                                             ദിലീപ് പയ്യോർമല 


Write a review

Note: HTML is not translated!
   Bad           Good
Captcha