Niravarnna Kaalangal

Niravarnna Kaalangal

₹213.00 ₹250.00 -15%
Category: Article
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878609
Page(s): 172
Binding: Paper Back
Weight: 200.00 g
Availability: Out Of Stock

Book Description

നിറവാര്‍ന്ന കാലങ്ങള്‍
പി.കെ. സുധാകരന്‍

തിരക്കേറിയ പൊതുപ്രവര്‍ത്തനങ്ങള്‍ക്കിടയ്ക്ക്, ഒഴുകിപ്പോകുന്ന കാലത്തിന് മുമ്പില്‍ സ്വയം പഴിചാരി നില്‍ക്കുന്ന മനുഷ്യന്‍റെ പ്രധാന സങ്കടങ്ങളില്‍ ഒന്ന് പറഞ്ഞതില്‍ പാതി പതിരായിപ്പോയല്ലോ എന്നാണ്. ഒരു നല്ല പ്രഭാഷണം പൂര്‍ത്തിയാക്കി വേദി വിട്ടിറങ്ങുമ്പോള്‍ മുഖസ്തുതിക്കാരല്ലാത്ത പ്രിയപ്പെട്ടവര്‍ അരികിലെത്തി എഴുതാറില്ലേ എന്നു ചോദിക്കുമ്പോഴാണ് അഴലിന്‍റെ ആഴം വര്‍ദ്ധിക്കുന്നത്. മറ്റൊരു തിരക്കിലേക്ക് പ്രവേശിക്കുന്നതോടെ അത്തരം നല്ല ആഗ്രഹങ്ങള്‍ മാറ്റിവെയ്ക്കേണ്ടി വരും. ജീവിതത്തിന്‍റെ താളക്രമം പലരാല്‍ നിശ്ചയിക്കപ്പെടുന്ന ഒരാള്‍ക്ക് അടുത്തുള്ളവരെപ്പോലും ചേര്‍ത്തു നിര്‍ത്താനോ അകലങ്ങളിലെ കൗതുകങ്ങളെ പുല്‍കാനോ സാധിക്കാറുമില്ല. ഈ പ്രതിസന്ധികള്‍ക്കെല്ലാം ഇടയില്‍ പ്രിയപ്പെട്ട കാര്യങ്ങള്‍ എഴുതാനും ആഗ്രഹിച്ച ഇടങ്ങളിലേക്ക് യാത്ര ചെയ്യാനും അകലങ്ങളിലെ മനുഷ്യരെ അടുത്തറിയാനും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ അവനോടുതന്നെ നടത്തിയ സമരത്തിന്‍റെ സാക്ഷ്യമാണ് വായനക്കാരുടെ മുന്നിലെത്തുന്ന നിറവാര്‍ന്ന കാലങ്ങള്‍  എന്ന ലേഖന സമാഹാരം.
ഡോ. സി.പി. ചിത്രഭാനു

Write a review

Note: HTML is not translated!
    Bad           Good
Captcha