Mounathinte Nanarthangal

Mounathinte Nanarthangal

₹120.00 ₹150.00 -20%
Category: Poem, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486946
Page(s): 108
Binding: Paper Back
Weight: 125.00 g
Availability: In Stock

Book Description

മൗനത്തിന്റെ നാനാർത്ഥങ്ങൾ

പ്രദീപ് പ്രഭാകരൻ

''വാക്കിന്റെ മണലാഴി

തീരുന്നിടങ്ങളിൽ

തിരയിട്ടു തഴുകുന്ന

കടലാണു മൗനം.''

പ്രതീകങ്ങളെ ഉചിതമായി സന്നിവേശിപ്പിക്കാനും സന്ദർഭങ്ങളെ സജീവമായി അവതരിപ്പിക്കാനും ഒരാൾക്ക് കഴിയുമെങ്കിൽ അത് അഭിനന്ദനാർഹമായ യോഗ്യതയാണ്. അമൃതാനന്ദം നിറയ്ക്കുന്ന വീരപുളകസ്മരണയിൽ മുഴുകാനും സ്വാതന്ത്ര്യത്തിന്റെ നക്ഷത്രങ്ങളെ മണ്ണിലേക്ക് ക്ഷണിക്കാനും പ്രദീപ് പ്രഭാകരന്റെ കാവ്യസപര്യ ആവേശം കൊള്ളുന്നു. ചായക്കൂട്ടുകളിൽനിന്ന് വിശ്വപ്രശസ്തമായ ചിത്രചരിത്രങ്ങൾ വേറിട്ടെടുക്കാനും കളങ്കരഹിതമായി ഓർമ്മയുടെ ക്യാൻവാസിൽ വരച്ചു ചേർക്കാനും കവി ശ്രമിക്കുന്നു. വാഴ്‌വിന്റെ പെരുമയോട് താദാത്മ്യം പ്രാപിക്കാനും അനുഭവങ്ങളുടെ വൈരുദ്ധ്യങ്ങളോട് പൊരുത്തപ്പെടാതെ പൊരുതി നിൽക്കാനും കവി ധീരത പ്രകടിപ്പിക്കുന്നു. സംസാര ദുഃഖ കേളികളുടെ പാർപ്പിടവും അനന്തമായ പ്രപഞ്ചവും അളന്നു നോക്കാൻ പക്വതയാർജ്ജിക്കുന്നു.

നീരസങ്ങളുടെ തീപ്പന്തങ്ങളെ വലിച്ചെറിയാതെ വഴിവെളിച്ചമായി സ്വീകരിക്കാനുള്ള വിവേകമാണ് പ്രദീപ് പ്രഭാകരന്റെ കവിതക്കൈമുതൽ എന്നു ചുരുക്കിപ്പറയാം.

പി.കെ. ഗോപി

Write a review

Note: HTML is not translated!
    Bad           Good
Captcha