Sreepadangal  ശ്രീപദങ്ങൾ

Sreepadangal ശ്രീപദങ്ങൾ

₹179.00 ₹210.00 -15%
Category:Poems, New Book, Woman Writers
Original Language:Malayalam
Publisher: Green Books
ISBN:9789347103032
Page(s):148
Binding:Paper Back
Weight:200.00 g
Availability: In Stock

Book Description

ശ്രീപദങ്ങൾ   by   ശ്രീലേഖ ജി. പ്രകാശ്

മലയാള കാവ്യശാഖയിൽ ശരിയായ ഇടം ഉറപ്പിക്കുന്ന 81 കവിതകൾ.

"ചില്ലുകൂടിൻ്റെ ഭിത്തികളിൽ പ്രണയപരവശരായി ഉമ്മ വെച്ചിരുന്ന വർണ്ണമത്സ്യങ്ങളിലൊന്ന് അതുവഴി പോയൊരു ചിലന്തിയോട് പുഴയിലേക്കുള്ള വഴി ചോദിക്കുന്നുണ്ടായിരുന്നു.. അപ്പോഴേക്കും ചിലന്തിയിൽ നിന്നും അതുവരെ ഒഴുകാത്തൊരു നൂൽപ്പശയൊഴുകി വള്ളികളും പുള്ളികളും ചേർന്നൊരു മണിയറ ഒരുങ്ങാൻ തുടങ്ങി..." പെണ്ണിന്റെ ആന്തരികസ്വത്യത്തെ മുറുകെ പിടിച്ചുകൊണ്ട് കീഴടക്കലിനെതിരെ പൊരുതുന്ന സർഗ്ഗാത്മക കലാപമൊരുക്കുകയാണ് കവി ഓരോ കവിതയിലും. പിന്നീട് ഉള്ളുരുക്കങ്ങളും പ്രണയവും തമ്മിൽ ചേർത്ത് തുന്നുന്ന ഒരു നെയ്ത്തുകാരിയാകും. മറ്റു ചിലപ്പോഴൊക്കെ ജീവിതസമസ്യകൾ പ്രമേയമാകുന്ന ദാർശനിക തലങ്ങളിലെ വിചാരങ്ങളിലേക്കുള്ള അന്വേഷകയും ആകുന്നു. അതുകൊണ്ടു തന്നെ ഓരോ കവിതയും വായിക്കുമ്പോൾ ഈ വരികൾ ഞാനല്ലേ, എനിക്കു പറയാനുള്ളതല്ലേ എന്ന് വായനക്കാരനും തോന്നിപ്പോകും. വായനയിൽ നിഷ്‌കളങ്കമായ ഒരനുഭവം സൃഷ്ടിക്കുന്ന കവിതകൾ.

Write a review

Note: HTML is not translated!
   Bad           Good
Captcha