Dark Web

Dark Web

₹136.00 ₹170.00 -20%
Category: Novels, Crime Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486519
Page(s): 124
Binding: Paper Back
Weight: 200.00 g
Availability: Out Of Stock

Book Description

ഡാർക്ക് വെബ്‌

ഷാജി മഞ്ജരി

സമകാല സാങ്കേതികവിദ്യയുടെ ഏറ്റവും നൂതന സാധ്യതകളിൽ ഒന്നായ നിർമ്മിതബുദ്ധിയുടെ ചതിക്കുഴിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ ക്രൈം നോവൽ. അവസാനദ്ധ്യായംവരെ വായനയിൽ, സംഭ്രമവും ഭീതിയും ട്വിസ്റ്റുകളും സസ്‌പെൻസും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ഡാർക്ക് വെബ് (മർഡർ ഓഫ് എ ടീച്ചർ) കൂട്ടിക്കൊണ്ടുപോകുന്നു. അമിതമായ ഇന്റർനെറ്റ് ഉപയോഗവും അതിന്റെ അപകടവശങ്ങളും മറ്റും അറിയാതെ അതിൽ പെട്ടുപോകുന്ന പുതുതലമുറയ്ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ നോവൽ. വിരൽത്തുമ്പിൽ ഏത് ലോകവും മുന്നിലെത്തുന്ന ഈ കാലഘട്ടത്തിൽ ശരിയും തെറ്റും തിരിച്ചറിഞ്ഞ് ദിശാബോധത്തോടെ ഓരോരുത്തരും സഞ്ചരിക്കേണ്ടതുണ്ട്. നേരിന്റ വഴിയിലൂടെ പുതുതലമുറ നടക്കേണ്ടതിന്റേയും ഒപ്പം രക്ഷിതാക്കൾ കണ്ണു തുറന്ന് എപ്പോഴും ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതിന്റേയും ആവശ്യകത നോവൽ ഉറക്കെ വിളിച്ചുപറയുന്നു. ഇത് ഒരു തിരിച്ചറിവാണ്, രക്ഷിതാക്കൾക്കും കുട്ടികൾക്കും സമൂഹത്തിനും ഉള്ള തിരിച്ചറിവ്.


Write a review

Note: HTML is not translated!
    Bad           Good
Captcha