Pravasiyude Nerum Novum

Pravasiyude Nerum Novum

₹119.00 ₹140.00 -15%
Author:
Category: Article, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486748
Page(s): 148
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

പ്രവാസിയുടെ നേരും നോവും

കോരസൺ

അമേരിക്കയുടെയും അമേരിക്കൻ മലയാളികളുടെയും വ്യത്യസ്ത ജീവിതങ്ങളെ ദീർഘകാലമായി ഉള്ളിൽ നിന്ന് നിരീക്ഷിക്കുന്ന എഴുത്തുകാരനാണ് കോരസൺ. അവയെ സംബന്ധിച്ച മൗലികവും രസകരവുമായ സംവാദങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. അമേരിക്കയുടെ രാഷ്ട്രീയത്തെയും കറുത്തവരും വെളുത്തവരും പുതുകുടിയേറ്റക്കാരുമടങ്ങിയ സമൂഹത്തെയും അതിന്റെ നന്മകളെയും ആന്തരിക സംഘട്ടനങ്ങളെയും കണ്ണു തുറന്നു പിടിച്ചുകാണുന്ന ഒരു നിരീക്ഷകന്റെ തിരിച്ചറിവുകളാണ് ഈ ഗ്രന്ഥത്തെ സമ്പന്നമാക്കുന്നത്. അമേരിക്കൻ മലയാളി സമൂഹത്തിന്റെ അവസ്ഥാവിശേഷങ്ങളെ അദ്ദേഹം സൂക്ഷ്മമായി പരിശോധിക്കുന്നു. അമേരിക്കയിൽ നിന്നുള്ള മലയാളി എഴുത്ത് മലയാളത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിച്ചതിന്റെ ഏറ്റവും പുതിയതും ആകർഷണീയവുമായ ഉദാഹരണമാണ് കോരസന്റെ ഈ സമാഹാരം.

സക്കറിയ

പ്രവാസലോകത്തെ മലയാള ഭാഷയുടെ നിലനിൽപ്പും പ്രസക്തിയും ചർച്ച ചെയ്യപ്പെടുമ്പോൾ, ഭാഷയുടെ കാൽപ്പനിക തലങ്ങൾ വിട്ട്, അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭാഷയെ രൂപപ്പെടുത്തുകയാണ് കുടിയേറ്റ ഭൂമിയിലെ മലയാള എഴുത്തുകാർ. അവരിൽ പ്രമുഖനാണ് അമേരിക്കൻ മലയാള എഴുത്തുകാരനായ കോരസൺ.

ഡോ. കെ.എസ്. രവികുമാർ


 


Write a review

Note: HTML is not translated!
    Bad           Good
Captcha