Sileebhootham

Sileebhootham

₹128.00 ₹150.00 -15%
Author:
Category: Novels, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878753
Page(s): 72
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

സൂര്യ മോഹന്‍

ശിലീഭൂതം

പ്രിയപ്പെട്ട മനുഷ്യരേ, നിങ്ങള്‍ വിശ്വാസിയോ, അവിശ്വാസിയോ, ആത്മീയവാദിയോ, ശാസ്ത്രകുതുകിയോ, ലിബറലോ, യാഥാസ്ഥിതികനോ, സ്ത്രീയോ, പുരുഷനോ, ട്രാന്‍സ്ജന്‍ററോ, വെളുത്തവനോ, കറുത്തവനോ, മതമുള്ളവനോ ഇല്ലാത്തവനോ ആരുമായിക്കൊള്ളട്ടെ. നിങ്ങള്‍ക്കൊരു വരി ഈ പുസ്പൂകത്തില്‍ എങ്ങനെയോ ചേര്‍ക്കപ്പെട്ടുപോയിട്ടണ്ട്.
വ്യത്യസ്തരായ മനുഷ്യര്‍ തമ്മിലെന്തെന്നു നിങ്ങള്‍ ചോദിച്ചേക്കാം!
നാം മനുഷ്യരെന്നതുതന്നെ! കോടാനുകോടി സഹജീവികള്‍ക്കൊപ്പം നിരന്തരം ജീവിച്ചിട്ടും ഏകാകികളായിപ്പോയവര്‍! പ്രിയപ്പെട്ടവരോടുപോലും ചിന്തകള്‍ പങ്കുവെക്കാന്‍ വാക്കുകള്‍ തിരഞ്ഞു തോറ്റുപോയവര്‍. സത്യവും മിഥ്യയും സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും ചേര്‍ന്നു നെയ്ത അല്പജ്ഞാനത്തിന്‍റെ ചിലന്തിവലയ്ക്കുള്ളില്‍ വേര്‍പ്പെടാനാവാതെ കുരുങ്ങിപ്പോയവര്‍! ശരിതെറ്റുകളുടെ കുരുക്ഷേത്രഭൂവില്‍ നിരാലംബരായി തീര്‍ന്നവര്‍. ഒരേസമയം ബുദ്ധിയുള്ളവരും വിഡ്ഡികളുമായി അവശേഷിക്കുന്നവര്‍! സാങ്കേതികതയുടെ പരമോന്നതിയില്‍ നില്‍ക്കുമ്പോഴും ഹൃദയത്തില്‍ അറിയാതുയര്‍ന്നു പോകുന്ന നിലവിളികളെ നിശ്ശബ്ദമാക്കി വെളുക്കെച്ചിരിക്കേണ്ടിവരുന്നവര്‍. ജീവിതത്തിന്‍റെ അതിവേഗക്കുതിപ്പില്‍ മടുപ്പനുഭവപ്പെട്ടു തുടങ്ങുമ്പോള്‍ അറിയാതെ വേരുകളിലേക്ക് എത്തിനോക്കിപ്പോകുന്നവര്‍. നമ്മള്‍ പങ്കുവെക്കുന്നതൊരേ രക്തം, ഒരേ മാംസം. വൈവിദ്ധ്യങ്ങളിലും വൈരുധ്യങ്ങളിലും വൈചിത്ര്യങ്ങളിലും ഏകതാനത കണ്ടെത്തുന്നവര്‍ക്ക് ആസ്വാദ്യകരമായ വായനാനുഭവം നല്‍കുന്നുണ്ട് ഈ പുസ്തകം.

Write a review

Note: HTML is not translated!
    Bad           Good
Captcha