Jeevithayathra

Jeevithayathra

₹136.00 ₹170.00 -20%
Category: Poem, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789395878081
Page(s): 124
Binding: Paper back
Weight: 150.00 g
Availability: Out Of Stock

Book Description

സുധാകരന്‍ അന്തിക്കാട്
അന്തിക്കാടിന്‍റെ ചുവന്ന പ്രഭാതമേറ്റ ഒരു ചരിത്രം ഏറ്റുവാങ്ങിയ കവിയുടെ പോരാട്ടവീര്യവും നീതിയും സ്നേഹത്തിന്‍റെ പൂര്‍ണതയിലേക്ക് ശത്രുവിനെയും ചേര്‍ത്തുപിടിക്കുന്ന ഒരു കാവ്യയാത്രയുമാണിത്. സുധാകരന്‍ അന്തിക്കാട് ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും തൊട്ടുനിന്നുകൊണ്ടുതന്നെയാണ് കവിതകള്‍ എഴുതുന്നത്. പ്രകൃതിയും ചരിത്രവും ബാല്യകാലസ്മരണകളും സ്ത്രീപക്ഷവിചാരങ്ങളും കുടുംബബന്ധങ്ങളും യുക്തിപൂര്‍വ്വം നോക്കിക്കാണുകയും തന്‍റേതായ ഒരു വൃത്തത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുവന്ന് അവയെ ചിന്താവിഷയങ്ങളാക്കി മാറ്റുകയുമാണ് കവി. മര്‍ത്ത്യസ്നേഹത്തിന്‍റെ ഉദാത്തമായ നിറവുകളെ അനുഭവങ്ങളാക്കി മാറ്റിയ രചന. സത്യവും സ്നേഹവുമാണ് കവിയുടെ കാല്പാടുകള്‍ പതിപ്പിക്കാന്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍. മാനവനന്മയുടെ പക്ഷത്ത് നിന്നു മാത്രം ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന കവിതകള്‍.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha